വയനാടിന് ആവേശമായി വനിതകളുടെ ഓഫ് റോഡ് ചാലഞ്ച്. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ആണ് തലപ്പുഴയില്‍ ''ഹേര്‍ ട്രെയില്‍സ്'' ഓഫ്റോഡ‍് ഇവന്‍റ് സംഘടിപ്പിച്ചത്.
വനിതാ ഓഫ്റോഡേഴ്സ് അണിനിരന്ന ചാലഞ്ച്. തലപ്പുഴ പാരിസണ്‍സ് ടീ എസ്റ്റേറ്റിലാണ് ഓഫ് റോഡ് ജീപ്പുകളുമായി എത്തി ഇവര്‍ ആവേശമായത്. സ്ത്രീ സൗഹൃദ ടൂറിസം എന്നതായിരുന്നു തീം. കേരളത്തിന് അകത്തും പുറത്തും നിന്ന് മുപ്പതോളം വനിതാ ഓഫ്റോഡേഴ്സ് പരിപാടിയുടെ ഭാഗമായി.
പാരിസണ്‍സ് ടീ എസ്റ്റേറ്റിലൂടെ തലപ്പുഴയില്‍ നിന്ന് പേര്യ വരെയാണ് ഹേര്‍ ട്രെയില്‍സ് എന്ന പേരില്‍ പരിപാടി ഒരുക്കിയത്. ടൂറിസം വകുപ്പിന്‍റെയും വയനാട് ഇക്കോടൂറിസം അസോസിയേഷന്‍റെയും നേതൃത്വത്തില്‍ ആയിരുന്നു ഓഫ്റോഡ് ചാലഞ്ച്. ഇവന്‍റിന്‍റെ ഭാഗമായി ബത്തേരിയില്‍ വനിതാ കോണ്‍ക്ലേവും ഒരുക്കിയിരുന്നു.