ഓണക്കാലമെത്തിയതോടെ നഗരത്തിൽ വസ്ത്രങ്ങള്‍ വാങ്ങാൻ വൻ ജനത്തിരക്ക്. ഓണം ഷോപ്പിങ് പൂർത്തിയാക്കാനും പുതിയ കളക്ഷനുകൾ കാണാനുമായി നിരവധി കുടുംബങ്ങളാണ് ആർകെ വെഡ്ഡിങ് മാളിലേക്ക് എത്തുന്നത്.
കസവ് സാരികൾ, പരമ്പരാഗത വസ്ത്രങ്ങൾ, ലേറ്റസ്റ്റ് ഫാഷൻ ട്രെൻഡുകൾ എന്നിവ ഉൾപ്പെടെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി വിപുലമായ ഓണം കളക്ഷനുകളാണ് സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്. മികച്ച ഗുണനിലവാരമുള്ള തുണിത്തരങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആർകെ വെഡ്ഡിങ് മാൾ അധികൃതർ അറിയിച്ചു.
ഷോപ്പിങ്ങിനോടൊപ്പം 26 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മാന പദ്ധതിയും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ തുടങ്ങി വിവിധ സമ്മാനങ്ങൾ ദിവസേന ഭാഗ്യശാലികൾക്ക് ലഭിക്കും. കൂടാതെ, ഓരോ ഷോപ്പിങ്ങിനൊപ്പവും ഉറപ്പായ ഓണസമ്മാനവും നൽകുന്നുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിനും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി ഡിജിറ്റൽ ക്യുആർ (QR) കോഡ് സ്കാനിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിപുലമായ കാർ പാർക്കിങ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയോടെ കുടുംബസമേതം സൗകര്യപ്രദമായി ഷോപ്പിങ് നടത്താനുള്ള അന്തരീക്ഷമാണ് ആർകെ വെഡ്ഡിങ് മാളിൽ ക്രമീകരിച്ചിരിക്കുന്നത്.