ട്യൂഷന് പോകാത്തതിന് അമ്മ വഴക്കുപറഞ്ഞതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ശ്രീമയി ആണ് മരിച്ചത്. വെണ്ടാർ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 

ശനിയാഴ്ചയാണ് ട്യൂഷനു പോകാത്തതിനെ ചൊല്ലി അമ്മ ശ്രീമയിയെ വഴക്ക് പറഞ്ഞത്. ഇതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.

ENGLISH SUMMARY:

A Class 12 student from Kottathala in Kollam has died while undergoing treatment after attempting die following a scolding from her mother for not going to tuition. The deceased has been identified as Sreemayi, a student of Vendar Vidyadhiraja Higher Secondary School. Her mother had scolded her on Saturday over skipping tuition, after which she attempted to end her life. She was initially admitted to Kottarakkara Taluk Hospital and later shifted to a private hospital in Thiruvananthapuram, where she succumbed.