beauty-at-the-age-of-fourty

TOPICS COVERED

നാൽപതുകളിൽ യാതൊരു മുൻപരിചയവുമില്ലാതെ സൗന്ദര്യമത്സര രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് തൃശൂരുകാരി മിനി. ഇന്ന് നിരവധി ഫാഷൻ ഷോകളിലെ ശ്രദ്ധേയ സാന്നിധ്യമാണ്. 2024ലെ മിസിസ് കേരള സബ്ടൈറ്റിൽ കിരീടവും മിനി സ്വന്തമാക്കി. 

റാംപിൽ ആത്മവിശ്വാസത്തോടെ ചുവടുവെക്കുന്ന 42 കാരി. മിസ്സിസ് കേരള സൗന്ദര്യ മത്സരത്തിലേക്ക് നാല്പതാം വയസ്സിലാണ് മിനിയെത്തുന്നത്. മത്സരിച്ച വേദികളിൽ എല്ലാം അവാർഡുമായി മടങ്ങുന്നതിന്റെ രഹസ്യം സെൽഫ് ലവ് ആണെന്ന് മിനി. നഴ്സിങ്ങിൽ ബിരുദം. ജോലി കോർപ്പറേറ്റ് സ്ഥാപനത്തിലെ ഓപ്പറേഷനൽ മാനേജർ. തിരക്കിനിടയിൽ തനിക്കുവേണ്ടി സമയം മാറ്റിവയ്ക്കണം എന്ന ചിന്തയാണ് ഇതിലേക്ക് ഇറങ്ങിത്തിരിക്കാൻ കാരണം. 

ഫോർ എവെർ സ്റ്റാർ ഇന്ത്യ സൂപ്പർ വുമൺ, എംബ്രസ് കേരള ഫസ്റ്റ് റണ്ണറപ്പ് തുടങ്ങിയ നേട്ടങ്ങളും മിനിയെ തേടിയെത്തി. മിസ്സിസ് ഇന്ത്യയാണ് ഇനി മിനിയുടെ ലക്ഷ്യം.