Image Credit : https://x.com/MNS_Updates/ Twitter
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ വിവാഹച്ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളില്‍ സോഷ്യലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയത് വരന്‍റെ അമ്മയാണ്. വധുവിനെക്കാള്‍ സുന്ദരിയാണ് അമ്മായിയമ്മ എന്നായിരുന്നു കമന്‍റുകള്‍ ഏറെയും. ഇതോടെ നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമായി മാറിയിരിക്കുകയാണ്.
Image Credit : https://x.com/_stkhan/status/2012507834441671158/photo/1
മറിയം നവാസിന്‍റെ മകൻ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത് ഷാൻസെ അലിയെയാണ്. ഇവരുടെ കുടുംബസുഹൃത്തും സഖ്യകക്ഷിയുമായ റൊഹൈൽ അസ്ഗറിന്‍റെ ചെറുമകളാണ് ഷാൻസെ അലി. ഷാന്‍സെയുടെ വിവാഹവസ്ത്രങ്ങളും ഫാഷന്‍ സെന്‍സും സോഷ്യല്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. സബ്യസാചി, തരുൺ തഹ്ലിയാനി തുടങ്ങിയ ഇന്ത്യന്‍ ഡിസൈനര്‍മാര്‍ ഒരുക്കിയ വസ്ത്രങ്ങളാണ് വിവാഹച്ചടങ്ങുകള്‍ക്കായി ഷാൻസെ അലി തിരഞ്ഞെടുത്തത്.
Image Credit : https://x.com/_stkhan/status/2012507834441671158/photo/2
വധുവിന്‍റെ മെഹന്ദി വസ്ത്രം ഡിസൈന്‍ ചെയ്തത് സബ്യസാചിയെങ്കില്‍ വിവാഹസാരി ഡിസൈൻ ചെയ്തത് തരുൺ തഹ്ലിയാനിയാണ്. അതേസമയം വരന്‍റെ അമ്മയുടെ വസ്ത്രങ്ങളിലും സോഷ്യല്‍ ലോകത്തിന്‍റെ കണ്ണുടക്കി. വധുവിനെക്കാള്‍ സുന്ദരിയായാണ് മറിയം നവാസ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ഞയും ഓറഞ്ചും കലര്‍ന്ന ലെഹങ്കയും പുതിനപ്പച്ച നിറത്തിലുളള പരമ്പരാഗത ദുപ്പട്ടയുമണിഞ്ഞാണ് മറിയം വിവാഹച്ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. വധുവല്ല അമ്മായിയമ്മയാണ് താരം എന്നാണ് ചിത്രങ്ങള്‍ കണ്ട സോഷ്യല്‍ലോകം അഭിപ്രായപ്പെടുന്നത്.
Image Credit : https://x.com/MNS_Updates/status/2012552622335557981/photo/1
അതേസമയം വധുവിന്‍റെ വസ്ത്രങ്ങള്‍ സൈബറിടത്ത് വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇന്ത്യയില്‍ നിന്നെന്തിന് വസ്ത്രം വാങ്ങി എന്ന ചോദ്യമാണ് ഇവര്‍ക്ക് നേരെ ഉയരുന്നത്. എന്തിനാണ് ഇന്ത്യൻ ഡിസൈനർമാരോട് ഇത്ര അഭിനിവേശം എന്നും കമന്‍റുകളുണ്ട്. അതേസമയം അതെല്ലാം വധുവിന്‍റെ ഇഷ്യമല്ലേ എന്നുചോദിച്ച് വധുവിനെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. സഫ്ദറിന്റെ രണ്ടാം വിവാഹമാണിത്.