ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരിയിൽ മക്കള്‍ക്ക് വിഷം കൊടുത്ത് അച്ഛന്‍ ജീവനൊടുക്കി. പുല്ലോളി മുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45) ആണ് മരിച്ചത്. മക്കളായ ശിവഗംഗ, ശിവനന്ദ എന്നിവര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് പിതാവ് മക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കിയതെന്നാണ് വിവരം. നോജിന്റെ മക്കളായ 12 വയസ്സുകാരി ശിവഗംഗ, 7 വയസ്സുകാരി ശിവനന്ദന എന്നിവരാണ് വിഷം ഉള്ളിൽച്ചെന്ന നിലയില്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നത്.
ഇതിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 12 വയസ്സുകാരി ശിവഗംഗയുടെ നില ഗുരുതരമാണ്.