പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • 'സ്മാർട്ട് ടീച്ചിങ് വിത്ത് എഐ' പഠിക്കാം. നിങ്ങൾക്കും ഇനി മികച്ച അധ്യാപകരാകാം
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 9048 991 111

ലോകത്തിന്റെ ഭാവിയെ നിർമിക്കുന്നതിലും മാറ്റുന്നതിലുമെല്ലാം അധ്യാപകർക്ക് പങ്കുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നതോടു കൂടി കുട്ടികൾ എന്ത് പഠിക്കുന്നു, എങ്ങനെയെല്ലാം ചിന്തിക്കുന്നു, അവരിൽ എന്തെല്ലാം സംശയങ്ങളുണ്ടാകുന്നു, അവരുടെ സംശയങ്ങളെ എങ്ങനെ അധ്യാപകർ പരിഹരിച്ചു കൊടുക്കുന്നു എന്നതെല്ലാം ഭാവിയെ നിശ്ചയിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. അതിനാല്‍ 'സ്മാര്‍ട്ട് ടീച്ചിങ് വിത്ത് എഐ' വർക്​ഷോപ്പിന്റെ ഭാഗമാകാൻ https://forms.cloud.microsoft/r/QXb8XJqUR0 ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. 

കുട്ടികളുടെ സാങ്കേതിക അറിവും താല്പര്യവും വളരുന്നതോടൊപ്പം അധ്യാപകരും അപ്ഡേറ്റാവേണ്ടത് അത്യവശ്യമായിരിക്കുന്നു. എഐയെ എങ്ങനെ സ്മാർട്ടായി ഉപയോഗിക്കാമെന്നും, എങ്ങനെ മികച്ച രീതിയിൽ എഐ ടൂളുകളിലൂടെ വിദ്യാർഥികൾക്ക് നൽകുന്ന ആക്ടിവിറ്റികളെ കൂടുതൽ എൻഗേജിങ് ആക്കാമെന്നും അധ്യാപകർക്ക് മനസിലാക്കാൻ ഇതാ അവസരം. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ നവംബർ 28, 29 തീയതികളിൽ അധ്യാപകർക്കായി സംഘടിപ്പിക്കുന്നു 'സ്മാർ്ട്ട് ടീച്ചിങ് വിത്ത് എഐ' (Smart Teaching with AI) വർക്​ഷോപ്പ്. ഈ രണ്ട് ദിവസത്തെ വർക്​ഷോപ്പ് കഴിഞ്ഞിറങ്ങുന്നതോടെ, ലാർജ് ലാങ്വേജ് മോഡലുകളെ കുറിച്ചും അഡ്വാൻസ്ഡ് എജ്യൂക്കേഷണൽ ടെക്നിക്കുകളെ കുറിച്ചും മനസിലാക്കാം.  

നൂതന എഐ ടൂളുകള്‍ അധ്യാപനത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ വർക്​ഷോപ്പിലൂടെ സാധിക്കും. പാഠ്യപദ്ധതി ആസൂത്രണം ചെയ്യാനും മറ്റ് ഭരണപരമായ ജോലികൾ എളുപ്പത്തിലാക്കാനുമുള്ള വിദ്യകൾ ഇതിലൂടെ പഠിക്കാം. ബ്ലൂംസ് ടാക്സോണമി, സിബിഎസ്ഇ, എൻസിഎഫ്എസ്ഇ ഫ്രെയിംവർക്ക് എന്നിവയ്ക്ക് അനുസൃതമായി പഠനം ക്രമീകരിക്കാം. കൂടാതെ റെഡിമെയ്ഡ് പ്രോംപ്റ്റ് ഫോർമുലകളും ടെംപ്ലേറ്റുകളും നൽകുന്നതിനാൽ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് നേരിട്ട് പരിശീലിക്കാനും കഴിയും. 

അധ്യാപനം കൂടുതൽ ആധുനികവും ആകർഷകവുമാക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കും ഇൻസ്ട്രക്ടർമാർക്കും, ഭരണപരമായ കാര്യങ്ങളിലും ആസൂത്രണത്തിലും സമയം ലാഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്കും കോ-ഓർഡിനേറ്റർമാർക്കും, പുതിയ ചട്ടക്കൂടുകൾക്ക് അനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കുന്ന കരികുലം ഡിസൈനർമാർക്കും ഈ വർക്​ഷോപ്പിൽ പങ്കെടുക്കാം. വ്യക്തിഗതമാക്കിയ പ്രോംപ്റ്റ് ലൈബ്രറികൾ, പ്രായോഗികമായ വർക്ക്ഷീറ്റുകൾ, മൂല്യനിർണ്ണയത്തിനുള്ള റൂബ്രിക്സുകൾ, മൾട്ടി-ഡിസിപ്ലിനറി ലെസ്സൺ പ്ലാനുകൾ, എഐയുടെ ധാർമ്മികമായ ഉപയോഗത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ എന്നിവയെല്ലാം പരിശീലനത്തിലൂടെ നിങ്ങൾക്ക് ലഭിക്കും. വർക്​ഷോപ്പിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഫോമിൽ റജിസ്റ്റർ ചെയ്യുക. . ഫോൺ: +91 9048 991 111. 

ENGLISH SUMMARY:

As artificial intelligence transforms education, teachers must also upgrade their skills to meet the changing needs of students. Manorama Horizon, the education portal of Malayala Manorama, is organising a two-day workshop titled 'Smart Teaching with AI' on November 28 and 29. The workshop will equip teachers with practical skills to use advanced AI tools for lesson planning, curriculum development, student engagement and administrative tasks. Participants will also gain hands-on experience with ready-to-use prompt templates, personalised prompt libraries, assessment rubrics and ethical AI practices.