online-trading
  • കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/Bd5ECvg00J. ഫോൺ: +91 9048 991 111

ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പെട്ടെന്ന് പണമുണ്ടാക്കുന്നവരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. 1000 രൂപ നിക്ഷേപിച്ച് പതിനായിരങ്ങളുടെ ലാഭം നേടുന്നവരൊക്കെ ആ കൂട്ടത്തിൽ കാണും. എങ്ങനെയാണ് റിസ്ക് നിറഞ്ഞ ഓഹരി വിപണിയിൽ നിന്ന് അവർ നഷ്ടമില്ലാതെ ട്രേഡ് ചെയ്യുന്നത്? അതിനുപിന്നിലെ തന്ത്രമാണ് ‘അൽഗോ ട്രേഡിങ്’. കൃത്യമായി കാര്യങ്ങൾ പഠിച്ചും മനസ്സിലാക്കിയുമാണ് ഇവർ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ ചെറിയ നിക്ഷേപത്തിലൂടെ, നഷ്ടമില്ലാതെ ട്രേഡിങ് നടത്താൻ അവർക്ക് കഴിയുന്നു.

മനോരമ ഹൊറൈസൺ നടത്തുന്ന 'അഡ്വാൻസ്ഡ് കോഴ്സ് ഇൻ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിങ് പ്ലസ് അൽഗോ ട്രേഡിങ്' ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുത്ത് അൽഗോ ട്രേഡിങ് പഠിക്കാം. കൃത്യമായ അവബോധത്തോടെ നിക്ഷേപിക്കുന്നവർക്ക് ലാഭം സമ്മാനിക്കുന്ന ഓഹരി വിപണി, വേണ്ടത്ര പഠനമില്ലാതെ എടുത്തുചാടുന്നവർക്ക് നഷ്ടം വരുത്തിവയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും ട്രേഡിങ് എളുപ്പവും ജനപ്രിയവും സുതാര്യവുമാക്കുന്ന തന്ത്രമാണ് ‘അൽഗോ ട്രേഡിങ്’.

ഇതിലൂടെ നമ്മൾ പഠിച്ചെടുക്കേണ്ടത് കൃത്യമായ അൽഗോരിതമാണ്. ഒരിക്കൽ പഠിച്ചെടുത്താൽ ട്രേഡിങ് പിന്നെ ഈ അൽഗോരിതം ചെയ്തോളും. നമ്മൾ അതിന്റെ ബുദ്ധിമുട്ടോ ആകുലതകളോ ഒന്നും അറിയേണ്ട. ഓഹരി വിപണിയിലെ രീതികളുടെ (algorithms) അടിസ്ഥാനത്തിൽ, മനുഷ്യന്റെ ഇടപെടലോടെതന്നെ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ (കോഡിങ്) വഴി ഓട്ടോമാറ്റിക്കായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതിയാണ് അൽഗോ ട്രേഡിങ് (Algorithmic Trading). ഇതൊരിക്കലും എഐ (നിർമിതബുദ്ധി) അല്ല.

അതായത്, ഓഹരി വില ഇത്ര രൂപയിൽ താഴ്ന്നാൽ വാങ്ങുക, ഇത്ര ശതമാനം ലാഭം കിട്ടിയാൽ വിൽക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഒരു സോഫ്റ്റ്‌വെയറിൽ സെറ്റ് ചെയ്തുവയ്ക്കും. വിപണിയിൽ ആ സാഹചര്യം വരുമ്പോൾ സെക്കൻഡിന്റെ അംശങ്ങൾക്കുള്ളിൽ സോഫ്റ്റ്‌വെയർ തന്നെ ട്രേഡ് പൂർത്തിയാക്കും. പെട്ടെന്ന് ട്രേഡിങ് തീരുമാനം നടക്കുന്നതിനാൽ‌ നഷ്ടം നേരിടാനുള്ള സാധ്യത ഒഴിവാക്കാം.

എങ്ങനെ പഠിക്കാം അൽഗോ ട്രേഡിങ്?

മനോരമ ഹൊറൈസൺ നടത്തുന്ന 'അഡ്വാൻസ്ഡ് കോഴ്സ് ഇൻ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിങ് പ്ലസ് അൽഗോ ട്രേഡിങ്' ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുത്ത് ഇത് പഠിക്കാം. ട്രേഡിങ്ങിനെ പറ്റി വലിയ അറിവില്ലാത്തവർക്കും ഈ രംഗത്ത് ആദ്യമായി എത്തുന്നവർക്കും എല്ലാം അൽഗോ ട്രേഡിങ് പഠിച്ചാൽ എളുപ്പത്തിൽ വിജയകരമായ ട്രേഡിങ് നടത്താം. കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/Bd5ECvg00J. ഫോൺ: +91 9048 991 111 

ENGLISH SUMMARY:

Algorithmic trading is a technology-driven approach to stock market trading that uses predefined rules and computer programs to automatically execute buy and sell orders. It allows traders to make decisions based on specific price movements, profit targets and market conditions without constant manual intervention. Manorama Horizon offers an online certification course titled 'Advanced Course in Futures and Options Trading Plus Algo Trading' to help beginners and aspiring traders understand futures, options and algorithmic trading strategies. The course aims to equip participants with the knowledge and skills required to approach stock market trading systematically and make informed investment decisions.