Image Credit: AI

Image Credit: AI

  • നിങ്ങളുടെ ബിസിനസിനെ പൂജ്യത്തിൽ നിന്ന് ഒരു ബ്രാന്‍ഡാക്കി മാറ്റാനുള്ള പ്രായോഗിക വഴികളാണ് നിങ്ങൾ അറിയേണ്ടത്. അതിനായി മനോരമ ഹൊറൈസൺ അവതരിപ്പിക്കുന്നു 'ബിൽഡ് യുവർ ബ്രാന്‍ഡ് വിത്ത് എഐ'

ഇന്ന് നാം കാണുന്ന ആപ്പിൾ, നൈക്കി, ആമസോൺ‍ എല്ലാം എങ്ങനെയാണ് വലിയ ബ്രാന്‍ഡുകളായി മാറിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരും ഒരിക്കൽ നമ്മളെപ്പോലെ വളരെ ചെറുതായി തുടങ്ങിയ സ്ഥാപനങ്ങളായിരുന്നില്ലേ? എന്നിട്ടും വെറുമൊരു ഉൽപ്പന്നമോ സേവനമോ വിൽക്കുന്നതിന് പകരം മാർക്കറ്റിൽ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചു. എന്തായിരിക്കും അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കിയിട്ടുണ്ടാവുക?

ഒരു ബ്രാന്‍ഡെന്നാല്‍ വെറുമൊരു ലോഗോയോ, ആകർഷകമായ പരസ്യവാചകങ്ങളോ, കളർ കോമ്പിനേഷനുകളോ മാത്രമാണെന്ന് ചിന്തിക്കരുത്. നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ആളുകളുടെ മനസിൽ എന്താണോ അതിന്റെ ആകെത്തുകയാണ് ബ്രാന്‍ഡ്. മികച്ച ഉൽപന്നം ഉണ്ടാക്കിയതുകൊണ്ട് മാത്രം ബിസിനസ് വിജയിക്കും എന്ന് കരുതരുത്. ഇതാണ് സംരംഭകർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ശരിയായ ബ്രാന്‍ഡിങ് സ്ട്രാറ്റജി ഇല്ലാത്തതുകൊണ്ട് മാത്രം പല ബിസിനസുകളും പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. 

നിങ്ങളുടെ ബിസിനസിനെ പൂജ്യത്തിൽ നിന്ന് ഒരു ബ്രാന്‍ഡാക്കി മാറ്റാനുള്ള പ്രായോഗിക വഴികളാണ് നിങ്ങൾ അറിയേണ്ടത്. അതിനായി മനോരമ ഹൊറൈസൺ അവതരിപ്പിക്കുന്നു 'ബിൽഡ് യുവർ ബ്രാന്‍ഡ് വിത്ത് എഐ'. നിങ്ങളുടെ ബിസിനസിന് വ്യക്തമായ ഒരു ബ്രാന്‍ഡ് ഫൗണ്ടേഷൻ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന അഞ്ച് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം ഓഗസ്റ്റ് 11ന് ആരംഭിക്കുന്നു. 19ലധികം രാജ്യങ്ങളിലായി 800ലധികം ബ്രാന്‍ഡുകള്‍ക്ക് സ്ട്രാറ്റജി നിർമ്മിച്ച് നൽകിയ അനുഭവസമ്പത്തുള്ള പ്രമുഖ ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് ഫെബിൻ ആണ് ഈ മാസ്റ്റർക്ലാസ് നയിക്കുന്നത്.

നിങ്ങളുടെ സ്വന്തം ബിസിനസിനെ മുൻനിർത്തിയാണ് ഓരോ സെഷനും നടക്കുന്നത്. ക്ലാസ് കഴിയുമ്പോൾ നിങ്ങളുടെ ബ്രാന്‍ഡിന് വേണ്ട അടിസ്ഥാന രേഖകളും ടൂളുകളും നിങ്ങളുടെ കയ്യിലുണ്ടാകും. സമയം ലാഭിക്കാനും സർഗാത്മകമായ ആശയങ്ങൾ കണ്ടെത്താനും സഹായിക്കുന്ന സമകാലിക എഐ പ്രോംപ്റ്റുകളും സാങ്കേതികവിദ്യകളും പരിശീലിക്കാനും അവസരം ലഭിക്കും. 

അഞ്ച് ദിവസം കൊണ്ട് നിങ്ങൾ എന്തൊക്കെ നിർമ്മിച്ചെടുക്കും? ബ്രാന്‍ഡിന്റെ ലക്ഷ്യം, മിഷൻ, വിഷൻ, മൂല്യങ്ങൾ, പഴ്സനാലിറ്റി, വിപണിയിൽ നിങ്ങളുടെ എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കാനുള്ള കൃത്യമായ സ്ഥാനം, നിങ്ങളുടെ കൃത്യമായ ഉപഭോക്താവ് ആരെന്ന് തിരിച്ചറിയൽ, മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത തരത്തിലുള്ള ബ്രാന്‍ഡ് സ്റ്റോറിയും കമ്മ്യൂണിക്കേഷൻ ശൈലിയും, ബ്രാന്‍ഡിന് അനുയോജ്യമായ നിറങ്ങൾ, ഡിസൈൻ ഭാഷ, വിഷ്വൽ ലാംഗ്വേജ്, ഉപഭോക്താവിലേക്ക് എത്തുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും മാപ്പിങ്, ഭാവി ആവശ്യങ്ങൾക്കായുള്ള AI പ്രോംപ്റ്റ് ലൈബ്രറി.

പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ, തുടക്കക്കാരായ സംരംഭകർ, നിലവിൽ ബിസിനസ് ഉണ്ടെങ്കിലും വ്യക്തമായ ഒരു ബ്രാന്‍ഡിങ് സ്ട്രാറ്റജി ഇല്ലാത്തവർ, ബിസിനസ് വിദ്യാർത്ഥികൾ, ബ്രാന്‍ഡിങ് മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർ, തുടങ്ങിയവർക്കെല്ലാം ഈ കോഴ്സിൽ പങ്കെടുക്കാൻ സാധിക്കും. നിങ്ങളുടെ ബിസിനസിനെ അടുത്ത ലെവലിലേക്ക് ഉയർത്താൻ നിങ്ങൾ റെഡിയാണോ? കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ഇപ്പോൾ തന്നെ ബന്ധപ്പെടൂ! https://forms.cloud.microsoft/r/rE06WKZVeh. ഫോൺ നമ്പർ: +91 9048 991 111.

ENGLISH SUMMARY:

Manorama Horizon is launching a five-day online masterclass titled "Build Your Brand with AI" starting on August 11, designed to help entrepreneurs transform their businesses into powerful brands. Led by expert brand strategist Febin—who brings experience working with over 800 brands across 19 countries—the training program focuses on developing robust brand foundations, unique positioning, and compelling communication styles. Participants will receive hands-on training using modern AI prompts and digital tools to build essential branding assets tailored specifically to their businesses. This comprehensive course caters to new business owners, startup founders, business students, and aspiring branding professionals looking to elevate their ventures to the next level.