ഭാരത് ലജന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 21 മത് വാർഷിക പൊതു യോഗം കൊച്ചിയിൽ നടന്നു. സൊസൈറ്റിയുടെ ഭാഗമായ ആയിരത്തിലധികം സഹകാരികൾ വില്ലിങ് ടൺ ട്രേഡ് സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ബിഎല്‍എം സൊസൈറ്റി ഫൗണ്ടർ ചെയർമാൻ പ്രേം കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കരുണാമൂർത്തി അധ്യക്ഷനായ യോഗത്തിൽ പോണ്ടിച്ചേരി ഐടി മിനിസ്റ്റർ ശ്രീ രാജവേലു പങ്കെടുത്തു. കഴിഞ്ഞ 22 വർഷമായി അംഗങ്ങൾക്കായി നിരവധി പദ്ധതികളാണ് ബിഎല്‍എം നടപ്പിലാക്കിയിട്ടുള്ളത്. മഞ്ചേരി, മണ്ണാർക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പണി പൂർത്തിയാക്കിയ ഭവനങ്ങളുടെ താക്കോൽ ദാനവും നിർവഹിച്ചു. പുതുതായി കൂടുതൽ ഭവന പദ്ധതികളും ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നേട്ടങ്ങളുമാണ് ബിഎല്‍എം ലക്ഷ്യവെക്കുന്നതെന്ന് ബിഎല്‍എം സൊസൈറ്റി ഫൗണ്ടർ ചെയർമാൻ പ്രേം കുമാർ പറഞ്ഞു.