കവിത ഗോള്‍ഡ് ആന്‍റ് ഡയമന്‍റ്സിന്‍റെ പുതിയ ബ്രാന്‍ഡ് ഫിലിം തൃശൂരില്‍ പുറത്തിറക്കി. നടന്‍ ഫഹദ് ഫാസിലിനെ വേറിട്ട സ്റ്റൈലിലാണ് വീഡിയോയില്‍ അവതരിപ്പിച്ചത്. ഫഹദ് ഫാസിലിന്‍റെ ജന്‍മദിനത്തില്‍തന്നെ പുതിയ വീഡിയോ പുറത്തിറക്കി. കൊച്ചി ആസ്ഥാനമായ മൈന്‍ഡ് മൈന്‍ ഫിലിംസ് ആണ് ഫിലിം നിര്‍മിച്ചത്. മുംബൈയിലെ പരസ്യചിത്ര സംവിധായകന്‍ ജോണ്‍ ഫെഡറിക് പീറ്റര്‍ മെയ്ന്‍ ആണ് സംവിധായകന്‍. സ്വര്‍ണത്തിന്‍റെ യഥാര്‍ഥമൂല്യം അത് ഉപയോഗിക്കുന്നവരിലൂടെ തിളങ്ങുമെന്ന് കവിത ഗോള്‍ഡ് ആന്‍റ് ഡയമന്‍റ്സ് ചെയര്‍മാന്‍ രാജഗോപാല്‍, മാനേജിങ് ഡയറക്ടര്‍മാരായ പ്രസാദ്, പ്രജീഷ് എന്നിവര്‍ പറഞ്ഞു.