AI Image

  • ജൂലൈ 30ന് ആരംഭിക്കുന്ന കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. ഫോൺ: 9048991111.

ഡിജിറ്റൽ യുഗത്തിൽ ബിസിനസുകളുടെയും ബ്രാൻഡുകളുടെയും വളർച്ചയ്ക്ക് ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്നാണ് ഡിജിറ്റൽ മാർക്കറ്റിങ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവോടെ ഈ മേഖല കൂടുതൽ വേഗത്തിലും കാര്യക്ഷമമായും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കനുസരിച്ച് കഴിവുകൾ വികസിപ്പിച്ച് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മനോരമ ഹൊറൈസൺ ഡിജിറ്റൽ ലെസ്സണുമായി ചേർന്ന് അവസരമൊരുക്കുന്നു.

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ മുൻപരിചയമില്ലാത്തവർക്കും എളുപ്പത്തിൽ പഠിക്കാനാകുന്ന രീതിയിലാണ് ഈ കോഴ്‌സ് രൂപകൽപന ചെയ്തിരിക്കുന്നത്. 15 ദിവസത്തെ ലൈവ്, ഹാൻഡ്‌സ്-ഓൺ പരിശീലനത്തിലൂടെ ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്ന് തുടങ്ങി വ്യവസായത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വരെ സമഗ്രമായി പഠിക്കാം. 

പരിശീലനത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ മാർക്കറ്റിങ്, വെബ്സൈറ്റ് നിർമാണം, എസിഇഒ, തുടങ്ങി ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രധാന മേഖലകൾ വിശദമായി പരിചയപ്പെടും. കൂടാതെ, എഐ ഉപയോഗിച്ച് കൂടുതൽ വേഗത്തിലും ഫലപ്രദമായും മാർക്കറ്റിങ് പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്നും, എഐയുടെ സഹായത്തോടെ ആകർഷകമായ കണ്ടന്റ് സൃഷ്ടിക്കൽ, ഡാറ്റയെ അടിസ്ഥാനമാക്കി മാർക്കറ്റിങ് തീരുമാനങ്ങൾ എടുക്കൽ, ക്യാംപെയ്‌നുകളുടെ പ്രകടനം വിലയിരുത്തൽ, ആവശ്യമായ മാറ്റങ്ങൾ വരുത്തി മികച്ച ഫലം നേടൽ തുടങ്ങിയ നൈപുണ്യങ്ങളും ഈ കോഴ്‌സിലൂടെ സ്വന്തമാക്കാം. 

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വന്തം സോഷ്യൽ മീഡിയ പേജുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും, പ്രഫഷണൽ വെബ്സൈറ്റുകൾ നിർമ്മിക്കാനും, ഡിജിറ്റൽ പരസ്യ ക്യാംപെയ്‌നുകൾ ആരംഭിക്കാനും, GA4 ഉപയോഗിച്ച് അവയുടെ പ്രകടനം വിശകലനം ചെയ്യാനും ആത്മവിശ്വാസം ലഭിക്കും. ഫ്രീലാൻസിങ്, സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, മാർക്കറ്റിങ് ഏജൻസികൾ തുടങ്ങി വിവിധ മേഖലകളിൽ കരിയർ അവസരങ്ങൾ തേടുന്നവർക്ക് ഈ പരിശീലനം മികച്ച അടിത്തറയായിരിക്കും.

വിദ്യാർഥികൾക്കും, ജോലി അന്വേഷിക്കുന്നവർക്കും, സംരംഭകർക്കും, സ്വന്തം ബിസിനസ് ഓൺലൈനായി വളർത്താൻ ആഗ്രഹിക്കുന്നവർക്കും, ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പുതിയ കഴിവുകൾ നേടാൻ ആഗ്രഹിക്കുന്ന പ്രഫഷണലുകൾക്കും ഈ കോഴ്‌സ് ഏറെ പ്രയോജനകരമാണ്. ജൂലൈ 30ന് ആരംഭിക്കുന്ന കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ ചെയ്യുക. ഫോൺ:  9048991111. 

ENGLISH SUMMARY:

Manorama Horizon is launching a comprehensive 15-day online digital marketing course in collaboration with Digital Lesson, starting on July 30, 2026. Designed for beginners, the hands-on program covers essential topics such as social media marketing, website building, SEO, and leveraging artificial intelligence for content creation and campaign analysis. Participants will gain practical skills to pursue careers in freelancing, startups, and marketing agencies, or to grow their own businesses. Interested individuals can register via the provided Google Form or contact the helpline at 9048991111 for more information