• സെപ്റ്റംബർ 19-ന് കൊച്ചി പനമ്പിള്ളി നഗറിലുള്ള മലയാള മനോരമ ഓഫിസിലാണ് ഈ ഏകദിന പ്രായോഗിക ശിൽപശാല നടക്കുന്നത്. സോഷ്യൽ മീഡിയ സ്ട്രാറ്റജി രംഗത്തും സിനിമ-പരസ്യ സംവിധാന മേഖലയിലും വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഗോഡ്​വിൻ വർഗീസാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നത്.

ഡിജിറ്റൽ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തി സ്വന്തം ബ്രാൻഡിനെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കേവലം വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനപ്പുറം, പ്രേക്ഷകരെ എങ്ങനെ എൻഗേജ് ചെയ്ത് നിർത്താം,  ബ്രാൻഡ് എങ്ങനെ ആളുകളിലേക്ക് എത്തിക്കാം, വിഡിയോകളിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം തുടങ്ങിയ എല്ലാ തന്ത്രങ്ങളും പഠിച്ചെടുക്കാൻ ഒരവസരം ആയാലോ? എങ്കിൽ നിങ്ങൾക്കായിതാ മനോരമ ഹൊറൈസൺ വിഡിയോ പ്രൊഡക്‌ഷൻ വർക്ക്​ഷോപ്പ് സംഘടിപ്പിക്കുന്നു.  

സെപ്റ്റംബർ 19-ന് കൊച്ചി പനമ്പിള്ളി നഗറിലുള്ള മലയാള മനോരമ ഓഫിസിലാണ് ഈ ഏകദിന പ്രായോഗിക ശിൽപശാല നടക്കുന്നത്. സോഷ്യൽ മീഡിയ സ്ട്രാറ്റജി രംഗത്തും സിനിമ-പരസ്യ സംവിധാന മേഖലയിലും വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഗോഡ്​വിൻ വർഗീസാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നത്. വൈറലാകുന്ന കോണ്ടന്റുകൾ കണ്ടെത്താനും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മികച്ച ഹൂക്കുകൾ നിർമ്മിക്കാനും ഹ്രസ്വ വിഡിയോ സ്ക്രിപ്റ്റുകൾ തയ്യാറാക്കാനും ഈ വർക്​ഷോപ്പിലൂടെ പഠിക്കാം. വലിയ ക്യാമറകളുടെ സഹായമില്ലാതെ സ്വന്തം സ്മാർട്ട്‌ഫോൺ മാത്രം ഉപയോഗിച്ച് പ്രഫഷണൽ നിലവാരമുള്ള വിഡിയോകൾ ലൈവായി ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും ഇനി എളുപ്പമാക്കാം. 

വിഡിയോയുടെ റീച്ച് വർദ്ധിപ്പിക്കുന്ന തമ്പ്നെയിലുകൾ, ടൈറ്റിലുകൾ, കൃത്യമായ SEO തന്ത്രങ്ങൾ, ഇൻസ്റ്റഗ്രാം-യൂട്യൂബ് അൽഗോരിതം മനസ്സിലാക്കിയുള്ള പോസ്റ്റിങ് രീതികൾ, നിങ്ങളുടെ വിഡിയോകളിൽ നിന്ന് എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വഴികൾ ഈ വർക്ക്​ഷോപ്പിലൂടെ ലഭിക്കും.

തിയറി പഠിക്കുന്നതിനോടൊപ്പം തന്നെ, പങ്കാളിത്തമുള്ള പ്രായോഗിക പരിശീലനവും വർക്ക്​ഷോപ്പിന്റെ ഭാഗമാണ്. വിഡിയോ കണ്ടന്റ് നിർമാണത്തിൽ താല്പര്യമുള്ള തുടക്കക്കാർ, ക്യാമറയ്ക്ക് മുന്നിൽ വരാൻ ആഗ്രഹിക്കുന്നവർ, സ്വന്തം സ്ഥാപനത്തെയോ ഉൽപ്പന്നങ്ങളെയോ പ്രൊമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ബിസിനസ്-ബ്രാൻഡ് ഉടമകൾ, ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്കെല്ലാം ഈ പരിശീലനം ഒരുപോലെ പ്രയോജനപ്പെടുത്താം. റജിസ്റ്റർ ചെയ്യാൻ ലിങ്ക് സന്ദർശിക്കൂ: https://forms.cloud.microsoft/r/ztDbj9EmnF  കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9048 991 111 

ENGLISH SUMMARY:

Manorama Horizon is organizing an exclusive one-day hands-on Video Production Workshop designed for aspiring digital content creators, entrepreneurs, and influencers. The event is scheduled to take place on September 19 at the Malayala Manorama office in Panampilly Nagar, Kochi. Led by experienced social media strategist and ad director Godwin Varghese, the workshop focuses on practical skills including scriptwriting, shooting high-quality videos using smartphones, and professional editing techniques. Participants will learn key strategies for creating engaging content hooks, designing high-click thumbnails, and optimizing SEO for Instagram and YouTube algorithms. The session also provides actionable insights on monetizing video content and establishing strong digital personal brands. Interested individuals can register using the official link or contact +91 9048 991 111 for registration details.