പ്രോഗ്രാമിങ് അറിയാത്തവർക്കുപോലും സ്വന്തം ഡിജിറ്റൽ ആശയങ്ങൾ യാഥാർഥ്യമാക്കാൻ ഇന്ന് അവസരങ്ങൾ നിരവധിയാണ്. എഐ അധിഷ്ഠിത ടൂളുകളുടെ സഹായത്തോടെ കോഡിങ് പരിജ്ഞാനം കുറവുള്ളവർക്കും വെബ്സൈറ്റുകളും ലളിതമായ മൊബൈൽ, വെബ് ആപ്ലിക്കേഷനുകളും വികസിപ്പിക്കാൻ കഴിയും. അതിനെ വൈബ് കോഡിങ് എന്നു വിളിക്കുന്നു.

പരമ്പരാഗത സോഫ്റ്റ്‌വെയർ വികസനരീതികളിൽ നിന്ന് വ്യത്യസ്തമായി, സങ്കീർണമായ കോഡുകളും ദീർഘകാല വികസനഘട്ടങ്ങളും ഒഴിവാക്കി ആശയങ്ങളെ വേഗത്തിൽ പ്രവർത്തനക്ഷമമായ മാതൃകകളാക്കി മാറ്റുകയാണ് വൈബ് കോഡിങ്ങിന്റെ ലക്ഷ്യം. ആദ്യം ഒരു അടിസ്ഥാന പ്രോട്ടോടൈപ്പ് തയാറാക്കി, പിന്നീട് ആവശ്യാനുസരണം അതിൽ പുതിയ സവിശേഷതകൾ ചേർത്ത് വികസിപ്പിക്കാനാകുമെന്നതാണ് ഈ സമീപനത്തിന്റെ പ്രധാന പ്രത്യേകത. 

വൈബ് കോഡിങ്ങിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കായി മലയാള മനോരമയുടെ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ മനോരമ ഹൊറൈസൺ ത്രിദിന ഓൺലൈൻ വൈബ് കോഡിങ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സ്മാർട്ട് ലാംഗ്വേജ് ആൻഡ് സൂപ്പർട്യൂട്ടോറയുടെ സ്ഥാപകനായ സഹീർ അബ്ദുൾ നയിക്കുന്ന പരിശീലനത്തിൽ പ്രായോഗിക പഠനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

പങ്കെടുക്കുന്നവർക്ക് സ്വന്തം ആശയങ്ങൾക്കനുസരിച്ച് വെബ്സൈറ്റുകളോ ആപ്ലിക്കേഷനുകളോ രൂപകൽപ്പന ചെയ്യാനും എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാനും പരിശീലനം ലഭിക്കും. പരിശീലനത്തിലൂടെ വികസിപ്പിക്കുന്ന പ്രോജക്ടുകളുടെ ഉടമസ്ഥാവകാശം പങ്കാളികൾക്കുതന്നെയായിരിക്കും. ഇന്ന് ആരംഭിക്കുന്ന പരിശീലനത്തിനുള്ള റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും നൽകിയിരിക്കുന്ന ഫോം ഉപയോഗിക്കാം.   https://forms.cloud.microsoft/r/Xf3Qg4PNp1 ഫോൺ: 9048991111. 

ENGLISH SUMMARY:

Manorama Horizon, the education platform of Malayala Manorama, is hosting a comprehensive three-day online workshop on "Vibe Coding" to empower individuals to turn their digital ideas into reality. This emerging approach utilizes AI-driven tools, allowing those with little to no prior programming knowledge to design and develop websites, as well as simple web and mobile applications. Led by Zaheer Abdul, the founder of Smart Language and SuperTutor, the training focuses on practical, hands-on learning rather than traditional, complex coding methods. Participants will learn how to create basic prototypes and iteratively improve them with new features, ultimately retaining full ownership of the projects they develop during the sessions. Scheduled to commence on July 7, the workshop offers a unique opportunity for aspiring creators to master modern AI tools for professional-grade design. Interested individuals can register through the provided link at https://forms.cloud.microsoft/r/Xf3Qg4PNp1 or reach out for more information by calling 9048991111.