Ai Generated Image
ഇന്ന് തൊഴിലിനെ ഭരിക്കുന്നത് ഡേറ്റയാണ് എന്നതിൽ സംശയമില്ല. ഐടി, ബാങ്കിങ്, ഫിനാൻസ്, ഹെൽത്ത് കെയർ, റീട്ടെയിൽ തുടങ്ങി ഏതൊരു മേഖലയിലും കൃത്യമായ ബിസിനസ് തീരുമാനങ്ങൾ എടുക്കുന്നതിന് ഡേറ്റ കൈകാര്യം ചെയ്യാൻ മിടുക്കുള്ള വിദഗ്ധരെയാണ് കമ്പനികൾ തിരയുന്നത്. ബിസിനസിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ മൈക്രോസോഫ്റ്റ് പവർ ബിഐ പോലുള്ള ബിസിനസ് ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കാൻ അറിയുന്നവരാകുക എന്നതാണ് ഈ തൊഴിലിൽ വേറിട്ടു നിൽക്കാൻ സഹായിക്കുന്ന ഒരു ഘടകം. വൻകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമെല്ലാം ഇത്തരക്കാരെ ഉയർന്ന ശമ്പളത്തിലാണ് സ്വീകരിക്കുന്നത്.
നിങ്ങൾക്കും ഡേറ്റ അനലിറ്റിക്സ് മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കണോ? എങ്കിൽ നിങ്ങൾക്കായുള്ള സുവർണ്ണാവസരമാണിത്! മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന 'Data Analytics with Excel, SQL, Python & Power BI' കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കണം?
കരിയറിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന സയൻസ്, കൊമേഴ്സ്, എൻജീനീയറിങ്, ഐടി ബിരുദ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ പങ്കെടുക്കാം. ഉയർന്ന തസ്തികകളിലേക്ക് കരിയർ ഗ്രോത്ത് ആഗ്രഹിക്കുന്ന ബിസിനസ് അനലിസ്റ്റുകൾ, ഫിനാൻസ്/മാർക്കറ്റിംഗ് പ്രൊഫഷണലുകൾ, ഐ.ടി ജീവനക്കാർക്കും പുറമേ ഡേറ്റ സയൻസ്, ബിസിനസ് ഇന്റലിജൻസ് മേഖലകളിലേക്ക് മാറുവാൻ ആഗ്രഹിക്കുന്ന ആർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. കോഴ്സ് ആരംഭിക്കുന്ന തീയതി: ഓഗസ്റ്റ് 14.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ലിങ്ക് സന്ദർശിക്കുക: https://forms.cloud.microsoft/r/EZ145D66CT
സംശയങ്ങൾക്ക് വിളിക്കുക: 9048991111