മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ നാലിന്‍റെ  ഫൈനല്‍ റൗണ്ട് എപ്പിസോഡുകള്‍ ഇന്നുമുതല്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും. നാടിന്‍റെ മുഖച്ഛായ മാറ്റുന്ന വികസനആശയങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ആശയങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുന്നത്.  തദ്ദേശവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം അധ്യക്ഷനായ ജൂറി തിര‍ഞ്ഞെടുത്ത മൂന്ന് ആശയങ്ങള്‍ക്കാണ് പുരസ്കാരം. 

തദ്ദേശ സ്ഥാപനങ്ങള്‍ക്കുപുറമേ ജനകീയ കൂട്ടായ്മകളും നടപ്പാക്കിയ ജനകീയവും നൂതനുവായ ആശയങ്ങളും നാട്ടുസൂത്രത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശനി ഞായര്‍ ദിവസങ്ങളില്‍ രാതി എഴ് മുപ്പതിനാണ് സംപ്രേക്ഷണം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ് ഈ ഉദ്യമത്തില്‍ മനോരമ ന്യൂസിനൊപ്പം പങ്കാളിയാകുന്നത്.

Thirteen Innovative Development Ideas Compete in Naatusootram Final Round: