എറണാകുളം കോടനാട് അഭയാരണ്യത്തിൽ കഴിഞ്ഞിരുന്ന കുട്ടിയാന മായയെ തുടർ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുളള   വൻതാരയിലേക്ക് മാറ്റി. ജന്മനാ അസ്ഥിവൈകല്യമുള്ള കുട്ടിയാന കളിക്കുന്നതിനിടെ തെന്നി വീണാണ് വലതു തോളിന് ഗുരുതരമായി പരുക്കേറ്റത്. ചാർട്ടേഡ് വിമാനത്തിലാണ് 6 മാസത്തെ ചികിത്സയ്ക്കായി  മായയെ ഗുജറാത്തിലേക്ക് കൊണ്ടുപോയത്.

2025 ഏപ്രിൽ 18 ന് ദു:ഖ വെളളി ദിവസം കിട്ടിയതാണ് മായയെ. ജനിച്ച ശേഷം അമ്മ ആനക്ക് മായയെ കൊണ്ടുപോകാനായില്ല. അങ്ങനെ രണ്ടാം ദിവസം മുതൽ ജീവിതം കോടനാട് അഭയാരണ്യത്തിൽ. അതിനിടെയാണ് വീഴുന്നതും തോൾ എല്ലിന് പരുക്കേറ്റതും. ഒന്നര വയസുള്ള ആനക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും ആകുന്നില്ല.

കേരളത്തിൽ ഇത്തരമുളള അസ്ഥിവൈകല്യങ്ങൾക്ക് ആവശ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി മായക് ആദ്യം ദയാവധം നിർദ്ദേശിച്ചതാണ്. അവിടെ നിന്നാണ് വൻതാര വഴി  ഒരു പുനർജന്മം പ്രതീക്ഷിക്കുന്നത് .

പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ  ഗുജറാത്തിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും മായയെ അനുഗമിച്ചിരുന്നു. വന്‍താരയിലെത്തിച്ച  മായയ്ക്ക് ചികില്‍സ തുടങ്ങിയതായി സി.ഇ.ഒ   വിവാൻ കരാണി  അറിയിച്ചു. വന്‍താരയിലെ വെറ്ററിനറി അഡ്വൈസര്‍  ഡോ. കുശാൽ കോൺവർ ശർമയുടെ നേതൃത്വത്തിലാണ് ചികില്‍സ.  ആരോഗ്യവതി ആവുന്നതോടെ  കേരളത്തിലെക്ക് തിരികെ എത്തിക്കും.

Baby Elephant Maya Airlifted from Kodanad to Vantara for Advanced Treatment: