cbse

TOPICS COVERED

വിദ്യാര്‍ഥികളെ വീണ്ടും പ്രതിസന്ധിയിലാക്കി സിബിഎസ്ഇ. പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തില്‍ പരാതി പ്രവാഹമാണ്. ഫലപ്രഖ്യാപനം വൈകുന്നത് തുടര്‍ പഠനത്തെ ബാധിക്കുന്നു എന്ന് 23% വിദ്യാര്‍ഥികള്‍. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. 

ഓണ്‍ സ്കീന്‍ മാര്‍ക്കിങ് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്ന ഏക മാര്‍ഗമായിരുന്നു പുനര്‍മൂല്യ നിര്‍ണയം. ഫലം ലഭിച്ച് തുടര്‍പഠനത്തിന് ചേരാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടുന്നത്. 21ന് പ്രഖ്യാപിച്ചത് 87 ശതമാനം വിദ്യാര്‍ഥികളുടെ ഫലം മാത്രം. ശേഷിക്കുന്നവരുടെ കാര്യത്തില്‍ മൗനം തുടരുകയാണ് സിബിഎസ്ഇ. സിംഗപൂര്‍ അടക്കമുള്ള ഇടങ്ങളില്‍ തുടര്‍ പഠനത്തിന് ചേരേണ്ട സമയം കഴിഞ്ഞെന്നും അവസരം നഷ്ടപെടുന്നു എന്നും വിദ്യാര്‍ഥികള്‍. നേരത്തെ ലഭിച്ച മാര്‍ക്കിനേക്കാള്‍ കുറവാണ് ലഭിച്ച പുനര്‍മൂല്യനിര്‍ണയ ഫലമെന്ന പരാതിയും ഉണ്ട്. 

അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി, കെമിസ്ട്രിക്ക് അപേക്ഷിച്ചപ്പോള്‍ ലഭിച്ചത് ഫിസിക്സ് ഫലം, ആവശ്യപ്പെടാത്ത ഉത്തരം പുനർമൂല്യനിർണയം നടത്തി, കൂടുതൽ പേർക്കും 'ഫലത്തില്‍ മാറ്റമില്ല' എന്ന മറുപടിയാണ് ലഭിച്ചത് ഇങ്ങനെ പോകുന്നു പരാതികള്‍. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിണ്ടാല്‍ വഴി കോടതിയെ സമീപിക്കാാണ് വിദ്യാര്‍ഥികളുടെ നീക്കം. അതേസമയം നീറ്റ് പുനപരീക്ഷ കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം പുറത്തുവിടാത്ത NTAക്കെതിരെ പ്രതിഷേധം തുടരുകയാണ് വിദ്യാര്‍ഥി സംഘടനകള്‍..പരീക്ഷയ്ക്ക് ശേഷവും വിദ്യാർത്ഥി ആത്മഹത്യകൾ തുടരുന്നു എന്നും ആശങ്കകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആശ്യമുണ്ട്.

ENGLISH SUMMARY:

CBSE Class 12 revaluation issues are causing significant distress for students, impacting their higher education prospects due to delayed results. Many students are considering legal action as they face further complications with the revaluation process.