AI Generated
നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയാറാക്കുന്ന സംഘം ലോക്ഡൗണിൽ . ചോദ്യ ചോർച്ച തടയാൻ പ്രത്യേക കേന്ദ്രത്തിൽ ഫോണും ഇന്റര്‍നെറ്റ് ഇല്ലാതെയാണ് അധ്യാപകർ കഴിയുന്നത്. സഹായികൾക്കും പുറത്തുപോകാൻ അനുമതിയില്ല. ജൂൺ 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവിടെ തുടരണം. ലാപ് ടോപ്, സ്മാർട്ട് വാച്ച് അടക്കം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. മറ്റ് ജീവനക്കാർ പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തും
ഈ മാസം 21നു നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) പിഴവുകളില്ലാതെ നടത്തുകയെന്ന ദൗത്യത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിയിൽ വിശദീകരിച്ചു.
പെൻ–പേപ്പർ രീതിയിൽ പുനഃപരീക്ഷ നടത്തുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും അടുത്തവർഷം മുതൽ പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടപ്പാക്കാൻ തീരുമാനിച്ചതായി എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് വിശദീകരിച്ചുവെന്നാണു വിവരം. 2 പരീക്ഷാരീതികളുടെയും നേട്ടങ്ങളും പിഴവുകളും യോഗം വിശദമായി ചർച്ച ചെയ്തു.
നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ അച്ചടിശാലയിൽനിന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടാൻ കേന്ദ്ര നീക്കമുണ്ട്. ഇതുവരെ തപാലിലാണ് ചോദ്യപ്പേപ്പറുകൾ എത്തിച്ചിരുന്നത്. ഈ ഘട്ടത്തിലെ ചോദ്യച്ചോർച്ച ഒഴിവാക്കാനാണ് പുതിയ രീതി പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാകും അന്തിമ തീരുമാനമെടുക്കുക എന്നാണു വിവരം.