ദേശീയ വിദ്യാഭ്യാസ നയപ്രകാരം ത്രിഭാഷ പഠനം നിര്‍ബന്ധമാക്കി സി.ബി.എസ്.ഇ. ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ഈ വര്‍ഷം ആറാംക്ലാസില്‍ മൂന്നാംഭാഷ ഉണ്ടാകും. അടുത്ത വര്‍ഷം ആറിലും ഏഴിലും ഉണ്ടാകും. 2031 ആവുമ്പോഴേക്കും പത്താംക്ലാസ് വരെ മൂന്നുഭാഷകള്‍ നിര്‍ബന്ധമാകും. ഇതില്‍ രണ്ടെന്നും ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണം എന്നും വ്യവസ്ഥ ചെയ്യുന്നു.
ശാസ്ത്രത്തിനും ഗണിതത്തിനും രണ്ടുതരത്തിലുള്ള പഠന രീതികള്‍ ഉള്‍പ്പെടുത്തി. ഇരുവിഷയങ്ങളിലും എണ്‍പതു മാര്‍ക്കിനുള്ള പരീക്ഷ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധമാണ്. കൂടുതലായി പഠിക്കണം എന്നുള്ളവര്‍ക്ക് 25 മാര്‍ക്കിന്‍റെ അധിക പരീക്ഷ നടത്തും എന്നതാണ് പരിഷ്കാരം. ഇതുപക്ഷെ നിര്‍ബന്ധമല്ല. ഒന്‍പതാം ക്ലാസ് മുതലാണ് സയന്‍സിലെയും ഗണിതത്തിലെയും മാറ്റം. പുതിയ പാഠ്യപദ്ധതി സി.ബി.എസ്.ഇ ഇന്ന് പുറത്തിറക്കി.
അതേസമയം, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം. 2026-27 അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക.