എഐ എത്ര പെട്ടന്നാണ് നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചത് അല്ലെ? പ്രത്യേകിച്ച് ജോലി ചെയ്യുന്നവരുടെ ജോലി ചെയ്യുന്ന രീതി വരെ ഒരു പരിധി വരെ എഐ മാറ്റിക്കഴിഞ്ഞു. മെയിൽ അയക്കുന്നത് മുതൽ കോഡിങും സങ്കീർണ്ണമായ ഡിസൈൻ ജോലികൾ ചെയ്യാൻ വരെ ഇപ്പോള്‍ എഐയുടെ സഹായം തേടുന്നവർ കൂടുന്നു. ഒപ്പം എഐ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത്തരം കുട്ടികളെ പഠിപ്പിക്കാൻ അധ്യാപനത്തിന്റെ പരമ്പരാഗത രീതികളും തിയറികളും മാത്രം മതിയാവില്ല. പ്രായോഗികമായ അറിവും പുതിയ ടെക്നോളജിയും അവയുടെ ഉപയോഗവും എല്ലാം അറിഞ്ഞുവേണം നാളേക്കായി കുട്ടികളെ ഒരുക്കാൻ.
ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'ടീച്ച്എക്സലറേറ്റ് അഡ്വാൻസ്ഡ് വർക്ക്ഷോപ്പി'ലൂടെ അധ്യാപനത്തിനാവശ്യമായ എഐ ടൂളുകളും അവയുടെ ഉപയോഗവും മനസ്സിലാക്കാം. എഐക്കൊപ്പം അധ്യാപനം എങ്ങനെ വേണമെന്ന് പ്രായോഗികമായി പഠിക്കാം.
വർക്ക്ഷോപ്പ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള സ്റ്റെം അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. മാർച്ച് 21, 22 തീയതികളിൽ നടക്കുന്ന ഓൺലൈൻ വര്‍ക്ഷോപ്പിന്‍റെ കൂടുതൽ വിവരങ്ങൾക്കായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/wJdqXp5oeDKo1cwC8. ഫോൺ: 9048991111.