AI Image
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കണ്ട ഒരു വിഡിയോ ആണ്. ഞാനും എന്റെ ഭാര്യയും ബുള്ളറ്റിൽ പോകുന്ന ഒരു ഇമേജ് നിർമ്മിച്ചു തരുമോ എന്നായിരുന്നു യൂസർ ചോദിച്ച ചോദ്യം. നാനോ ബനാന പോലുള്ള ടൂളുകളിലൊന്ന് ഇമേജ് ഉണ്ടാക്കി നൽകുകയും ചെയ്തു. പക്ഷെ വന്ന ഇമേജ് കണ്ടവർ ഞെട്ടി. ഒരു വെടിയുണ്ടയുടെ മുകളിൽ ഇരുന്നു പറക്കുന്ന കപ്പിൾ. യൂസർ ഉദ്ദേശിച്ചത് ബുള്ളറ്റ് ബൈക്ക് ആയിരുന്നു. സംഭവം എഐക്ക് പറ്റിയ അമളി എന്നൊക്കെ പറഞ്ഞു ട്രോൾ ആയെങ്കിലും എന്ത് ചോദിച്ചാലാണ് എഐ നമ്മൾ ആഗ്രഹിക്കുന്ന ഉത്തരം തരുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എഐക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന പ്രക്രിയയെ പ്രോപ്റ്റിങ് എന്ന് പറയാം. കേൾക്കും പോലെ അത്ര നിസ്സാരമല്ല പ്രോപ്റ്റിങ്. നിങ്ങൾ ആരാണ്, നിങ്ങളുടെ റോൾ എന്താണ്, തുടങ്ങി കൃത്യമായ വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് വേണ്ടുന്ന, നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം നൽകും. കൃത്യമായി പഠിച്ചെടുത്താൽ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് നൽകുന്ന തൊഴിലവസരങ്ങളും ഏറെയാണ്.
പ്രോംപ്റ്റിങിനെക്കുറിച്ച് കൂടുതൽ അറിയാൻ ദുബായ് യുണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന പ്രോംപ്റ്റ് എൻജിനീയറിങ് സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുക്കാം. മാർച്ച് 6, 7 തീയതികളിലായി നടക്കുന്ന കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/Pn9kezJsuf4XRKps9 ഫോൺ: 9048991111.