ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഡാന്റിയ നൈറ്റ്' വ്യത്യസ്ത അനുഭവമായി. ഒക്ടോബർ 15 ന് രവിപുരത്തെ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ക്യാമ്പസിൽ വച്ചായിരുന്നു വര്ണാഭമായ ചടങ്ങുകള്. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും അടക്കം ആയിരത്തോളം പേര് പങ്കെടുത്തു. എ.ഐ., റോബോട്ടിക്സ് അടക്കമുള്ള വിവിധതരം നൂതന ഗെയിമുകൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. നാവില് കൊതിയൂറുന്ന വൈവിധ്യമാര്ന്ന വിഭവങ്ങളും രുചികരമായ നോർത്ത് ഇന്ത്യൻ ഫുഡ് സ്റ്റാളുകളും മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്നു.