രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള എ.ഐ.സിനിമ ഒരുക്കി പത്തനംതിട്ടക്കാരൻ. മലയാലപ്പുഴ സ്വദേശി ഷെയിൻ സദാനന്ദനാണ് സ്വയം 2 മണിക്കൂർ 10 മിനിറ്റുള്ള എഐ സിനിമ തയാറാക്കിയത്. ജെമിനി ഉപയോഗിച്ച് ആയിരുന്നു നിർമാണം. തിയറ്ററുകളിൽ റീലിസ്ചെയ്യാനാണ് ശ്രമം.
ഗൂഗിളിൽ ഇല്ലാത്ത ഒരിടം . അതാണ് സിനിമയുടെ പേര്. തിരക്കഥകളുമായി സിനിമയ്ക്കായി ഏറെ അലഞ്ഞിരുന്നതാണ്. ഒടുവിൽ ഒരു എഐ സിനിമ ചെയ്യാൻ തിരൂമാനിച്ചു. ജെമിനിയിലാണ് തുടങ്ങിയത്. നാല് ലക്ഷത്തോളം രൂപ നൽകി ജെമിനിയുടെ കൂടിയ വേർഷൻ തന്നെ വാങ്ങി. തിരക്കഥ നേരത്തേ തന്നെ പൂർത്തിയായിരുന്നു. ഏപ്രിൽ മാസത്തിൽ ജോലികൾ തുടങ്ങി.
ചില കഥാപാത്രങ്ങൾക്ക് ചേരുന്ന ആളുകളുടെ ഫോട്ടോ നൽകിയാണ് വിഡിയോ സൃഷ്ടിച്ചത്. വേണ്ട ഫ്രെയിമുകളുടെ വിവരങ്ങൾ കൃത്യമായി നൽകും. 10 സെക്കൻഡുകൾ വീതമുള്ള വിഡിയോകളാണ് തയാറാക്കിയത്. ഇത്തരത്തിൽ രണ്ടായിരത്തിൽ അധികം വിഡിയോ ആയി. പ്രണയവും മിസ്റ്ററിയുമാണ് പശ്ചാത്തലം. ശബ്ദവും, സംഗീതവും എല്ലാം ജെമിനി തന്നെ ജെമിനി ഉപയോഗിച്ച് ഇത്ര ദീർഘമായ ഒരു സിനിമ ആരുംചെയ്തിട്ടില്ലെന്ന് ഷെയിൻ പറയുന്നു. സെൻസറിങ്ങിനുള്ള നടപടികൾ തുടങ്ങി. രാമച്ചനാണ് നിർമാണം. ദക്ഷ ജിജോ എഡിറ്റർ. സെൻസറിങ് കഴിഞ്ഞാൽ റിലീസ് ഏറ്റെടുക്കാൻ ഒരു വിതരണ കമ്പനി തയാറായിട്ടുണ്ടെന്ന് ഷെയിൻ പറയുന്നു.