പിഎസ്‌സി ജോലിയ്ക്ക് അപേക്ഷിക്കാവുന്ന പ്രായപരിധി 36 ല്‍നിന്ന് 40 ആക്കി ഉയര്‍ത്തി മന്ത്രിസഭ തീരുമാനം. SC/ST ഒഴികെയുള്ളവര്‍ക്ക് 40 വയസുവരെ അപേക്ഷിക്കാം. നിലവില്‍ ഇവരുടെ പ്രായപരിധി 36 വയസാണ്. SC/ST വിഭാഗക്കാര്‍ക്ക് 45 വയസുവരെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന് മുന്‍പാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ജെ.ബി.കോശി കമ്മിഷന്‍ ശുപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചു .
ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി