satheesan-camp

നദികളിലെ മണ്ണ് നീക്കാന്‍ അടിയന്തരനടപടിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വെള്ളപ്പൊക്കം ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയനടപടി സ്വീകരിക്കും. ദുരിതാശ്വാസത്തിന് എത്ര പണം വേണമെങ്കിലും ചെലവാക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിന്‍റെ വ്യാപ്തി വിലയിരുത്തി മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടരുകയാണ്.

ദുരിതാശ്വാസ ക്യാംപുകളിലെ സ്ഥിതി വിലയിരുത്തിയ വി.ഡി.സതീശന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. അതിതീവ്രമഴയെ ഭയക്കേണ്ട സാഹചര്യമാണുള്ളത്. നദികളില്‍ മണ്ണ് നിറഞ്ഞു കിടക്കുന്ന അവസ്ഥ. മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read: കേരളത്തില്‍ മഴ തീവ്രമാകുന്നു; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴഞ്ചേരി റസ്റ്റ് ഹൗസിലെത്തിയ വി.ഡി.സതീശന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാമെഡിക്കല്‍ ഒാഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആറന്‍മുള, റാന്നി തിരുവല്ല എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. 

ENGLISH SUMMARY:

Kerala flood relief efforts are being prioritized with urgent action to remove silt from rivers, as announced by Chief Minister V.D. Satheesan. The government is committed to scientific flood prevention measures and allocating necessary funds for disaster management.