തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും നടി തൃഷയ്ക്കുമെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോകുന്നതിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ജീപ്പിന്‍റെ ജനലിലൂടെ ഉദയനിധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക് 12 മണിവരെ മദ്രാസ് ഹൈക്കോടതി ഉദയനിധിയുടെ അറസ്റ്റ് തടഞ്ഞിരുന്നു. കാവേരി വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെ ഉന്നമിട്ടായിരുന്നു ഉദയനിധിയുടെ മോശം പരാമര്‍ശം.
തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. ഇത് വിജയ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നാണ് ഡിഎംകെയുടെ വിശേഷണം. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടയിൽ നടി തൃഷയെയും മുഖ്യമന്ത്രി വിജയിനെയും ബന്ധപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിലാണ് തമിഴ്‌നാട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ ഈസ്റ്റ് പോലീസ് ഉദയനിധി സ്റ്റാലിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് നീലാങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ രാവിലെ പോലീസ് എത്തിയത്. Also Read: കേരളത്തില്‍ മഴ തീവ്രമാകുന്നു; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധത്തിന് ടിവികെ. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു.
ഇന്നലെ തഞ്ചാവൂരില്‍ കാവേരി വിഷയത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് വിജയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിനിടെ ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. സദസില്‍ ഇരുന്നവര്‍ തൃഷയുടെ പേര് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞയുടനായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മിഷനും ടിവികെ പ്രവര്‍ത്തകര്‍ പരാതി നല്‍കി.