AI Image

AI Image

  • ക്ലാസുകള്‍ ഡിസംബര്‍ എട്ടുമുതല്‍ 19 വരെ
  • പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്

വര്‍ഷങ്ങളൊന്നും വേണ്ട ദിവസങ്ങളുടെ പഠനത്തിന്‍റെ ബലത്തില്‍ ജോലി നേടാനായാലോ? ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് അത്തരത്തിലൊരു തൊഴില്‍ മേഖലയാണ്. ഒരു ഉൽപന്നത്തിനായുള്ള വിഭവസമാഹരണം, ഉൽപാദനം, ചരക്കുനീക്കം, വിൽപന എന്നിവയെല്ലാം ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് പഠനശാഖയാണ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. നിർമിച്ച ഉൽപന്നം വിൽപനയ്ക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക്സിന്റെ ധർമം. അതായതു സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്സ്.

ഇ കൊമേഴ്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങളും ലോജിസ്റ്റിക്സ് മേഖലയിൽ തൊഴിലവസരങ്ങൾ കൂട്ടി. സ്പ്ലൈ ചെയിൻ മാനേജ്മെന്റിലും ലോജിസ്റ്റിക്സിലും മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും കോട്ടയം സിഎംഎസ് കോളജും സഹകരിച്ചു നടത്തുന്ന ‘അഡ്വാൻസ്ഡ് കോഴ്സ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്’ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇരുപതിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സുദീപ് ചെറിയാനാണ് ക്ലാസുകൾ നയിക്കുന്നത്. ഡിസംബർ 8 മുതൽ 19 വരെ വൈകിട്ട് ഏഴു മുതൽ എട്ടര വരെയാണ് ഓൺലൈൻ ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. https://shorturl.at/LSxM7 ഫോൺ : 9048991111.

ENGLISH SUMMARY:

Manorama Horizon and CMS College, Kottayam, are jointly offering a 10-day online 'Advanced Course in Logistics and Supply Chain Management' for job aspirants looking to enter this high-demand field. Logistics and Supply Chain Management are vital sectors, especially with the growth of e-commerce and AI-based systems. The online classes, led by Sudeep Cherian (with over 20 years of experience), will be held from December 8 to 19, from 7 PM to 8:30 PM. Participants successfully completing the course will receive a certificate. Interested candidates can register via the Google Form or contact the provided number.