നാളെയുടെ ഇന്ത്യയെ എങ്ങനെയെല്ലാം അടയാളപ്പെടുത്താം? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് തിരുവനതപുരത്ത് നടന്ന ജിംസ് ആസ്പിരേഷൻസ് സമ്മിറ്റ്. വികസനമെന്നത് കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് കൃത്യമായ പ്ലാനിംഗിലൂടെയും ക്രിയാത്മകമായ ചർച്ചകളിലൂടെയും കെട്ടിപ്പടുക്കേണ്ട ഒന്നാണെന്ന് ഈ സംഗമം അടിവരയിടുന്നു. 2015-ൽ പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രൽ മാനേജ്മെൻ്റ് സ്റ്റഡീസ് (GIMS), കഴിഞ്ഞ 11 വർഷത്തെ പ്രവർത്തന മികവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായി മാറിയിരിക്കുകയാണ്. പ്രമുഖ നയതന്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും രാഷ്ട്രീയ പ്രതിനിധികളും ഒത്തുചേർന്നതായിരുന്നു ഈ ആശയരൂപീകരണ ചർച്ച.
വികസനം വെറും സ്വപ്നമല്ല, ലക്ഷ്യ ബോധത്തോടെ മുന്നേറിയാൽ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതാണ്. രാജ്യത്തിൻ്റെ ഭാവി ഓരോ പൗരൻ്റെയും ഉള്ളിലെ ആവേശവും ആകാംഷയുമാണ്. ഇതിന് നിറവും അളവറ്റ പ്രതീക്ഷയും നൽകുന്നതാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രൽ മാനേജ്മെൻ്റ് സ്റ്റഡീസ് സംഘടിപ്പിച്ച വിദഗ്ധരുടെ നേതൃത്വത്തിലുള്ള ആശയരൂപീകരണ ചർച്ച.
മുൻ അമേരിക്കൻ അംബാസിഡർ ടി.പി ശ്രീനിവാസൻ നയിച്ച പാനലിൽ മുൻ കേന്ദ്ര മന്ത്രിയും കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.അബ്ദുൽ സലാം, മുൻ മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ, ഡോ.പി.സരിൻ, ഡോ. ഷമ മുഹമ്മദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആശയ രൂപീകരണം.
ആസ്പിരേഷൻ, ചലഞ്ചസ് ആൻഡ് ചോയ്സ് ചർച്ചയ്ക്ക് വലിയ ലക്ഷ്യമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച ജിംസ് സി.ഇ ഒ എസ്.എസ്.ശ്രീജിത്. വികസന സ്വപ്നങ്ങൾ നിരത്തി പ്രതീക്ഷ പങ്കുവച്ച നിരവധി ഇടപെടലുകൾ. മാനേജ്മെൻ്റ് വിദഗ്ധർ, വിദ്യാർഥികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണനിർവഹണ പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുത്ത ഓപ്പൺ ഫോറവും ആശയമികവിൻ്റെ അടയാളമായിരുന്നു.
മാറ്റങ്ങൾക്കായുള്ള ചിന്തകൾക്കും ആശയങ്ങൾക്കും വേദിയൊരുക്കിയാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രൽ മാനേജ്മെൻ്റ് സ്റ്റഡീസിന്റെ സംവാദം പൂർത്തിയാക്കിയത്. കൊച്ചി, തിരുവനന്തപുരം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മൂന്ന് സെന്ററുകളിലൂടെ 4500-ലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഇതുവരെ 15 രാജ്യങ്ങളിലെ 680 കമ്പനികളില്‍ ജിംസിന്റെ മികവ് എത്തി നില്‍ക്കുന്നു. വിദഗ്ധരുടെ നിർദ്ദേശങ്ങളും വിദ്യാർത്ഥികളുടെ ആകാംക്ഷകളും ഒത്തുചേർന്നപ്പോൾ അത് പുതിയൊരു വികസന മാതൃകയിലേക്കുള്ള ചുവടുവെപ്പായി മാറി.