തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ യുവാവിന്റെ അക്രമണം. പ്രതി പനവൂര്‍ സ്വദേശി സഹദ് പിടിയില്‍. ബന്ധുവിന്റെ ഒപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വട്ടപ്പാറയില്‍ നിന്ന് പ്രതി പിടിയിലായ്ത. കന്യാകുളങ്ങര സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് സഹദ് കുത്തിപ്പരിക്കേൽപ്പിച്ചത്.
ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു 16കാരി. വീടിനോട് ചേർന്ന് ഇടവഴിയിൽ വെച്ചായിരുന്നു ആക്രമണം. ശബ്ദം കേട്ടത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും മുതുകിനും കുത്തേറ്റു. പരിക്കുകൾ സാരമുള്ളതല്ല