Image Credit:AI
ഇലക്ട്രിക് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ? ഇത്തിരി കുഞ്ഞൻ ബ്രഷിന് ഉള്ളിൽ നിന്ന് എങ്ങനെയാണ് ശബ്ദം വരുന്നത്? അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ചാനലുകൾ മാറ്റി ടെലിവിഷൻ കാണുമ്പോൾ റിമോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത് അതിനുള്ളിൽ എന്താവും നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മൊബൈൽ ഫോണുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഇതൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ആശ്ചര്യപ്പെടുകയോ ചെയ്യുന്നതിന് പകരം ഇത്തരം സംശയങ്ങൾ ഒക്കെ പ്രകടിപ്പിക്കാറുള്ള കുട്ടികൾക്കായി മനോരമ ഹൊറൈസൺ ഒരുക്കുന്നു ഫണ്‍ വിത്ത് ഇലക്ട്രോണിക്സ് വർക്‌ഷോപ്പ്.
ഇലക്ട്രോണിക്സിലെ കാര്യങ്ങൾക്ക് പുറകിലെ കാരണങ്ങൾ ലളിതവും രസകരവുമായി കുട്ടികളിലേക്ക് എത്തിക്കുകയാണ് ടെക്നിക്കൽ എജ്യൂക്കേഷൻ ആൻ ട്രെയിനിങ് രംഗത്ത് എട്ടുവർഷത്തിലേറെ പരിചയസമ്പത്തുള്ള ടോംസ് തോമസ്. റെസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഇൻഡക്ടറുകൾ തുടങ്ങി വളരെ അടിസ്ഥാനം മുതൽ ഇലക്ട്രോണിക്സിന്റെ ലോകം പരിചയപ്പെടാം.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ അറിയാനും പ്രായോഗികമായി ചെയ്തു പഠിക്കാനും താൽപര്യമുള്ളവർക്ക് നവംബർ 29 ന് മലയാള മനോരമയുടെ തിരുവനന്തപുരം ഓഫിസിൽ വച്ച് നടക്കുന്ന ഏകദിന വർക്‌ഷോപ്പിലേക്ക് റജിസ്റ്റർ ചെയ്യാവുന്നതാണ്. ഗൂഗിൾ ഫോം പൂരിപ്പിച്ച് സീറ്റ് ഉറപ്പാക്കാം. https://shorturl.at/kZPfw ഫോൺ: 9048991111.