Image Credit: AI

താൽപര്യമുള്ള എന്തിനെക്കുറിച്ചെങ്കിലും വെറുതെയൊന്ന് ഗൂഗിളിൽ തിരഞ്ഞാൽ മതി പിന്നീട് നിങ്ങൾ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിലും മറ്റും അവയെക്കുറിച്ചുള്ള പരസ്യങ്ങളും, നിർദേശങ്ങളും കാണാനാകും. സൈബർ തന്ത്രങ്ങൾ നിങ്ങളുടെ മേൽ ചെലുത്തുന്ന ഈ മെന്റലിസത്തിന്റെ പേരാണ് 'ഡാറ്റ അനലിറ്റിക്സ്. 'ആവശ്യക്കാരുടെ താൽപര്യങ്ങൾക്കനുസൃതമായി ഉൽപന്നങ്ങളുടെ നിർമാണം, നവീകരണം, വിപണന സാധ്യത, മത്സര തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ബിസിനസ് വൃത്തങ്ങൾ ഡാറ്റ അനലിറ്റിക്സ് ഉപയോഗിക്കുന്നു. ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കാനും പ്രതിരോധരംഗത്ത് ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി ഏതു മേഖല പരിഗണിച്ചാലും ഡാറ്റ അനലിറ്റിക്സിന്റെ സമർത്ഥമായ ഇടപെടലുകൾ കാണാം.

ലഭ്യമായ ഡാറ്റ വിശകലനം ചെയ്ത് അതാത് പ്രവർത്തന മേഖലകളിലേക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ചുരുക്കിപ്പറഞ്ഞാൽ മികവുറ്റ ഒരു ഡേറ്റ അനലിസ്റ്റ് ഒപ്പമുണ്ടെങ്കിൽ കമ്പനിക്ക് കാര്യങ്ങൾ എളുപ്പമാകും. സൈബർ സാധ്യതകൾ വിപ്ലവകരമായ പുരോഗതിക്ക് ഊന്നൽ നൽകുമ്പോൾ ഡാറ്റ അനലിറ്റിക്സിന്റെ ആവശ്യവും, പ്രാധാന്യവും വർദ്ധിക്കുകയാണ്. ഒപ്പം അത് മുന്നോട്ടുവയ്ക്കുന്ന കരിയർ സാധ്യതകളും.

ഡാറ്റ അനലിറ്റിക്സിനെ കുറിച്ച് കൂടുതലറിയാനും പ്രസ്​തുത മേഖലയിൽ കരിയർ ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ആക്ടീവ് എഡ്യൂവുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന പിയേഴ്സൺ വ്യൂ ഐടി സ്പെഷ്യലിസ്റ്റ് - ഡേറ്റ അനലിറ്റിക്സ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാമിൽ പങ്കെടുക്കാം. തുടക്കക്കാർക്കും, പ്രഫഷണലുകൾക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നു.

നവംബർ 26'ന്  ആരംഭിക്കുന്ന ക്ലാസുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പിയേഴ്സൺ വ്യൂ - ഐടി സ്പെഷലിസ്റ്റ് സർട്ടിഫിക്കറ്റും ഡിജിറ്റൽ ബാഡ്ജും ലഭിക്കും. കോഴ്സിനെക്കുറിച്ച് കൂടുതലറിയാനും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/oOVGv ഫോൺ: 9048 991111.

ENGLISH SUMMARY:

Manorama Horizon, in association with Active Edu, is offering a Pearson VUE IT Specialist - Data Analytics Training and Certification Program. Data Analytics, essential for modern business, marketing, defense, and health sectors, helps organizations make informed decisions by analyzing available data. This online course, which includes practical training, is beneficial for both beginners and professionals seeking to start a career as a Data Analyst. Classes begin on November 26, and successful completion earns participants the Pearson VUE IT Specialist certificate and a digital badge. Register via Google Form: https://shorturl.at/oOVGv or call 9048 991111.