ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ 'മികവിനായ് ഒരു ലാപ്ടോപ്' പദ്ധതിക്ക് കൊച്ചിയിൽ തുടക്കം. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 24 വിദ്യാർഥികൾ ലാപ്ടോപ് ഏറ്റുവാങ്ങി. ചടങ്ങിൽ ടി.ജെ. വിനോദ് എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാനത്തുടനീളം 200 തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്യുന്നത്.