എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ജൂണ്‍ 22ന് കാറ്റലിസ്റ്റ് ഓൾ ഇന്ത്യ നീറ്റ് പിജി മെഗാ മോക് ടെസ്റ്റ് (Catalyst- All kerala Neet Mega-Mock Test) സംഘടിപ്പിക്കുന്നു. പിജി ഗൈഡന്‍സ് രംഗത്തെ പ്രമുഖരായ എക്സ്ട്രീംഎഡ്യു, ഗോ ക്യാംപസ് എന്നിവരുടെ പിന്തുണയോടെയാണ് മോക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. www.catalystexam.online എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. പൂർണമായും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. മോക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് 25,000 രൂപയുടെ സ്കോളര്‍ഷിപ്പും രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും സൗജന്യ കൗണ്‍സിലിങ്ങും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മെഗാ മോക് ടെസ്റ്റിന് മുന്‍പായി 5 സൗജന്യ പരീക്ഷകള്‍ കൂടി ലഭ്യമാക്കും.