നെഹ്റു ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേട്ടത്തിന്റെ നെറുകയിലാണ്. തമിഴ്നാട്ടിലും കേരളത്തിലുമായി പത്തു ക്യാംപസുകളിലായി പഠിക്കുന്നത് മുപ്പതിനായിരം വിദ്യാർഥികൾ.
1968 ൽ സ്ഥാപിച്ചതാണ് നെഹ്റു കോളജ്. എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന പി.കെ.ദാസായിരുന്നു സ്ഥാപകൻ. സ്കൂൾ മുതൽ മെഡിക്കൽ കോളജ് വരെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 180 കോഴ്സുകൾ. മുപ്പതിനായിരം വിദ്യാർഥികൾ. പി.കെ.ദാസ് മെഡിക്കൽ സയൻസിൽ മെഡിക്കൽ വിദ്യാഭ്യാസവും നൽകുന്നു. 1250 രോഗികൾക്ക് കിടത്തി ചികിൽസയുണ്ട് ഇവിടെ. ചെയർമാർ ഡോക്ടർ പി.കൃഷ്ണദാസാണ് നെഹ്റു ഗ്രൂപ്പിന്റെ അമരക്കാരൻ.
ലോകത്താകമാനമുള്ള മൂന്നു ലക്ഷം പൂർവ വിദ്യാർഥികൾ നെഹ്റു ഗ്രൂപ്പിന്റെ കരുത്താണ്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ് സവിശേഷതയെന്ന് നെഹ്റു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.