കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലെ വിവിധ സ്കൂളുകളില്‍ എംടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഈ മാസം 16 മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിങ് ആന്‍റ് മാനേജ്മെന്‍റ്, എംബഡഡ് സിസ്റ്റം ടെക്നോളജീസ്, ഇലക്ട്രിക് വെഹിക്കിള്‍ ടെക്നോളജി, മെക്കാനിക്കല്‍ ആന്‍റ് മെറ്റീരിയല്‍സ് ടെക്നോളജി എംടെക് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓരോ പ്രോഗ്രാമിനും 18 വീതം സീറ്റുകളാണ് ഉള്ളത്. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 800 രൂപയും എസ്സി/ എസ്ടി വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഫീസ് അടച്ച് അപേക്ഷിക്കാം.
ENGLISH SUMMARY:
Kerala Technological University (KTU) invites online applications for M.Tech programs in Infrastructure Engineering, Embedded Systems, Electric Vehicle Technology, and Mechanical & Materials Technology. Last date to apply is June 16.