fahad-fassil-vd-satheesan

TOPICS COVERED

മുഖ്യമന്ത്രി വി.ഡി. സതീശൻ എല്ലാവരുടെയും സ്വന്തമാണെന്ന് നടൻ ഫഹദ് ഫാസിൽ. താൻ അഭിനയിച്ച സിനിമകളായാലും നിർമിച്ച സിനിമകളായാലും മുഖ്യമന്ത്രി നൽകുന്ന പ്രതികരണങ്ങൾ ഏറെ പോസിറ്റീവാണെന്നും ഫഹദ് പറഞ്ഞു. കോട്ടയം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയിലാണ് മുഖ്യമന്ത്രിയും ഫഹദും വേദി പങ്കിട്ടത്. 

ഏകദേശം രണ്ട് വർഷം മുമ്പാണ് ഉമ തോമസിന്റെ ഒരു പരിപാടിയിൽ വെച്ച് മുഖ്യമന്ത്രിയെ അവസാനമായി കണ്ടത്. അന്നും അദ്ദേഹം 'ആവേശം' സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നതായി ഫഹദ് ഓർത്തെടുത്തു. സിനിമയെ സ്നേഹിക്കുന്ന ഒരു മുഖ്യമന്ത്രി നമുക്കുള്ളത് സിനിമാ മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ ശക്തിയും സന്തോഷവും നൽകുന്ന കാര്യമാണ്. 

ഓരോ തവണ കാണുമ്പോഴും അദ്ദേഹം നൽകുന്ന ഊർജം വലുതാണെന്നും നടൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി സതീശൻ മുന്നോട്ടുകൊണ്ടുവന്ന 'ഗവേണൻസ് വിത്ത് എംപതി' എന്ന ആശയം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകട്ടെയെന്നും ഫഹദ് ആശംസിച്ചു.

ENGLISH SUMMARY:

Fahadh Faasil latest news highlights the actor praising Chief Minister VD Satheesan for his continuous support of Malayalam cinema during a church jubilee event. The event showcased their shared appreciation for films like Aavesham and the governance with empathy initiative.