പരിപാടിയുടെ സംഘാടകന്‍ ആസിഫ് ഇക്ബാല്‍ (ഇടത്), മുഖ്യമന്ത്രി വി.ഡി.സതീശന്‍ (വലത്)

പരിപാടിയുടെ സംഘാടകന്‍ ആസിഫ് ഇക്ബാല്‍ (ഇടത്), മുഖ്യമന്ത്രി വി.ഡി.സതീശന്‍ (വലത്)

അങ്കമാലിയിലെ കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്മെന്‍റ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും ആറുമന്ത്രിമാരും പിന്‍മാറി. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിന്‍മാറ്റം. പി.കെ.കുഞ്ഞാലിക്കുട്ടി, ബിന്ദു കൃഷ്ണ, റോജി എം.ജോണ്‍, ഒ.ജെ.ജനീഷ്, പി.സി.വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവരാരും പങ്കെടുത്തില്ല. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. 

അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്ന് സംഘാടകനായ ആസിഫ് ഇക്ബാല്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റാണ് ആസിഫ് ഇക്ബാല്‍.  ബ്ലൂ ക്ലൗഡ് ഇ.കോം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന ഡിപ്ലോമാറ്റുകളുടെ സംഘാടന ചുമതല ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷനാണ്. എന്നാല്‍ ആസിഫ് ഇക്ബാലിനെതിരായ കേസിനെ കുറിച്ച് അറിയില്ലെന്നും ബ്ലൂ ക്ലൗഡ് കമ്പനി വ്യക്തമാക്കി.

ഒന്നരക്കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ആസിഫ് ഇക്ബാലിനെതിരെ ഉണ്ടായിരുന്നത്. ഇത് കോടതി തള്ളിയ കേസാണെന്ന് ആസിഫ് അവകാശപ്പെട്ടുവെങ്കിലും അന്വേഷണത്തില്‍ പരാതി കോടതിക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പിലെത്തിയെന്നാണ് വ്യക്തമായത്. രണ്ടു ദിവസമാണ് അങ്കമാലിയില്‍ പരിപാടി നടക്കുന്നത്. 

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan and six ministers withdrew from the Kerala Global Digital Investment programme in Angamaly following an intelligence report about the event's organiser, Asif Iqbal, who is reportedly linked to a ₹1.5 crore financial fraud case. The programme was organised by the Indian Economic Trade Organisation, whose president is Asif Iqbal. Other political leaders, including P.K. Kunhalikutty, Bindu Krishna, Roji M. John, O.J. Janish, P.C. Vishnunath and Shibu Baby John, also stayed away from the event. Although Iqbal claimed that the complaint against him was false and had been dismissed by the court, reports indicated that the dispute was settled outside the court. The two-day investment programme is being held in Angamaly.