Image: Manorama

Image: Manorama

  • അടിപൊട്ടിയ മന്ത്രിസഭായോഗത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം നാളെ നടക്കും. അതിലെ മുഖ്യമന്ത്രിയുടെ നിലപാടും വിഷയങ്ങളും ഉറ്റുനോക്കുകയാണ് മന്ത്രിമാരടക്കമുള്ളവര്‍

കോണ്‍ഗ്രസിലെ പടലപ്പിണക്കത്തിന് പിന്നാലെ യുഡിഎഫിലും അസ്വാരസ്യങ്ങള്‍ പുറത്തേക്ക്. യുഡിഎഫില്‍ കൂടിയാലോചനകളില്ലെന്ന് ആര്‍എസ്പി തുറന്നടിച്ചതിന് പിന്നാലെ അര്‍ഹതപ്പെട്ടത് കേരള കോണ്‍ഗ്രസിന് കിട്ടിയിട്ടില്ലെന്ന് അപു ജോണ്‍ ജോസഫും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം തുടര്‍നീക്കം എന്ന തീരുമാനത്തിലാണ് എ ഗ്രൂപ്പും കെസി പക്ഷവും. നാളത്തെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമോയെന്ന ആകാംക്ഷ മന്ത്രിമാര്‍ക്കുമുണ്ട്.

ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലങ്കിലും യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ശൈലി തന്നെയാണ് ആര്‍എസ്പിയുടെയും പരാതിക്ക് കാരണം. അത്രക്ക് കടുപ്പിക്കുന്നില്ലങ്കിലും കേരള കോണ്‍ഗ്രസും അതൃപ്തി പരസ്യമാക്കുന്നു. പി.ജെ.ജോസഫിനുള്ള പദവിയിലെ തീരുമാനം നീളുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ഇതോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് മാത്രമാണ് പ്രശ്നമെന്ന വിഡി പക്ഷവാദം ദുര്‍ബലമാവുകയാണ്. മുസ്‌ലിം ലീഗ് ഒഴിച്ച് മറ്റ് ഘടകകക്ഷികളെല്ലാം അതൃപ്തിയിലെന്ന് തെളിയുന്നു. അതേസമയം പരസ്യ ആക്രമണത്തിന് അല്‍പം ഇടവേളയിടുകയാണ് കെ.സി പക്ഷവും എ ഗ്രൂപ്പും. 

അടിപൊട്ടിയ മന്ത്രിസഭായോഗത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം നാളെ നടക്കും. അതിലെ മുഖ്യമന്ത്രിയുടെ നിലപാടും വിഷയങ്ങളും ഉറ്റുനോക്കുകയാണ് മന്ത്രിമാരടക്കമുള്ളവര്‍. തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ എ ഗ്രൂപ്പ് പരാതി നല്‍കിയതിനേക്കുറിച്ച് മുഖ്യമന്ത്രി എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനുമാണ് കാത്തിരിക്കുന്നത്. ആ പ്രതികരണം കേട്ട ശേഷം തുടര്‍നീക്കം തീരുമാനിക്കാനാണ് വിഡിയെ എതിര്‍ക്കുന്നവരുടെ ആലോചന. അതേസമയം മുഖ്യമന്ത്രിയുടെ ശൈലിയെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തി.

ENGLISH SUMMARY:

Discontent within the United Democratic Front (UDF) in Kerala is growing, with coalition partners expressing dissatisfaction over a lack of consultations and alleged denial of their rightful share. Following criticism from the RSP, Kerala Congress leader Appu John Joseph has also voiced displeasure, particularly over the delay in deciding a position for P.J. Joseph. Meanwhile, the A Group and the K.C. faction within the Congress are waiting for Chief Minister V.D. Satheesan's response at the upcoming Cabinet meeting before deciding their next course of action. The political developments have intensified questions over internal unity within the UDF, even as Shashi Tharoor has publicly backed the Chief Minister's leadership style.