chandy-oommen-backs-rajmohan-unnithan-congress-dispute
  • ഉമ്മൻചാണ്ടിയുടെ അവസാന സമയത്ത് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് നോക്കിയവരുണ്ടെന്നും എന്നാൽ അത് ഷാഫി ആണെന്ന് താൻ പറഞ്ഞിട്ടില്ലന്നും ചാണ്ടി ഉമ്മന്‍

രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെതിരെ ഒളിയമ്പവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കുടുംബത്തിനുവേണ്ടി രക്തസാക്ഷിയായ ആളാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും മറക്കില്ലെന്നും കടപ്പാട് ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തിന് വേണ്ടി പരസ്യമായി ഉണ്ണിത്താൻ പ്രതിരോധിച്ചു. ഉമ്മൻചാണ്ടിയുടെ അവസാന സമയത്ത് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് നോക്കിയവരുണ്ടെന്നും എന്നാൽ അത് ഷാഫി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

'രാജ്മോഹന്‍ ഉണ്ണിത്താന്‍ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചു. അദ്ദേഹം രക്തമൊലിപ്പിച്ചുകൊണ്ട് വന്നപ്പോള്‍ ഞങ്ങളാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. പലവട്ടം സിപിഎം അദ്ദേഹത്തെ ആക്രമിച്ചു. സോളര്‍ സമയത്ത് കുടുംബത്തെയും ഉമ്മന്‍ചാണ്ടിയെയും പാര്‍ട്ടിയെയും സംരക്ഷിച്ച രണ്ടുപേരില്‍ ഒരാള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി അദ്ദേഹം പാര്‍ട്ടിയെ പ്രതിരോധിച്ചു. ഞങ്ങളുടെ കുടുംബത്തിന് വേണ്ടി രക്തസാക്ഷിയായ ആളാണ്. ഞങ്ങളുടെ കുടുംബത്തെ പച്ചയ്ക്ക് വലിച്ച് കീറുകയായിരുന്നു അന്ന്. ഞങ്ങളെയൊക്കെ തകര്‍ക്കാന്‍ അന്ന് ഇടതുപക്ഷം ശ്രമിച്ചപ്പോള്‍ മുന്നില്‍ നിന്ന് പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനാണ്. അദ്ദേഹമുണ്ട്. സിദ്ദിഖുമുണ്ട്, മറ്റുള്ളവരുമുണ്ട്. ഞങ്ങള്‍ക്കത് മറക്കാനാവില്ല'- ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും പ്രതിരോധിച്ച് കല്ലേറ് കൊണ്ടയാളാണ് ഉണ്ണിത്താന്‍. ശാരീരികമായും അതിക്രമങ്ങള്‍ നേരിട്ടുവെന്നും പാര്‍ട്ടിക്കും തന്‍റെ കുടുംബത്തിനും അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Congress MLA Chandy Oommen has publicly expressed support for MP Rajmohan Unnithan amid the ongoing tensions within the Kerala Congress, praising his role in defending the Oommen Chandy family during the Solar controversy. Chandy said Unnithan had faced physical attacks and stood by the family when the Left attempted to target them politically. He recalled that Unnithan had been injured while defending the family and was subsequently taken to hospital by them. Chandy also made an indirect remark about people who allegedly tried to gain political mileage during Oommen Chandy's final days, clarifying that he was not referring to Shafi Parambil by name.