ഒരു പേരില്‍ എന്തിരിക്കുന്നു! പലപ്പോഴും നമ്മളൊക്കെ പറയാറുണ്ട്. മാതാപിതാക്കളും രക്ഷിതാക്കളും അവരുടെ ഇഷ്ടത്തിന് കുഞ്ഞങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന മായാത്ത അടയാളമാണല്ലോ പേര്. ഈ വര്‍ഷം ഓണം ബമ്പര്‍ വാങ്ങാന്‍ ശ്രീകണ്ഠേശ്വരത്ത് പോയപ്പോഴാണ് പേരില്‍ വ്യത്യസ്താനായ ഒരാളെ കണ്ടത്. ലോട്ടറി വാങ്ങിയ ശേഷം യു.പി.ഐ പേയ്മെന്റ് നടത്താന്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തുകഴിഞ്ഞപ്പോഴാണ് ആ കൗതുകം കണ്ടത്. പേര് നെഹ്റു കുമാര്‍. സത്യമാണോയെന്ന് അറിയാന്‍ ചോദിച്ചപ്പോള്‍ തന്റെ പേരാണെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. പരിചയപ്പെട്ട് മടങ്ങി.
1973 നവംബര്‍ 14 ന് നാഗര്‍കോവിലെ ആശുപത്രിയിലാണ് ഈ നെഹ്റുകുമാര് ജനിച്ചത്. അമ്മയും അച്ഛനും ആനന്ദ് കുമാര്‍ എന്ന പേരിടാന്‍ ഇരിക്കുമ്പോഴാണ്, ഡോക്ടര്‍ തടഞ്ഞത്. ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തില് ജനിച്ച കുട്ടിക്ക് നെഹ്റുവിന്റെ പേരിടാമെന്ന് ഡോക്ടര്‍ പറഞ്ഞു. മാതാപിതാക്കള്‍ കണ്ടുവച്ച ആനന്ദ് കുമാറിലെ കുമാറും നെഹ്റുവിനൊപ്പം ചേര്‍ത്തു. അങ്ങനെ നെഹ്റു കുമാറായി.
നാഗര്‍കോവിലെ പഠനം കഴിഞ്ഞ് ചങ്ങനാശേരി ബന്ധുവിന്റെ തുണിക്കടയില്‍ ജോലി നോക്കിയ ശേഷമാണ് ഭാര്യയുടെ സ്വന്തം നാടായ തിരുവനന്തപുരത്തെത്തി ലോട്ടറി കച്ചവടം തുടങ്ങിയത്. ഭാര്യ കോവിഡ് കാലത്ത് മരണപ്പെട്ടു. മകള്‍ ബി.എസ്.സി വരെ പഠിച്ചു. ഭിന്നശേഷിക്കാരനായ മകന് പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടര്‍ പഠിച്ചു. രണ്ടുപേരും ജോലിക്കായുള്ള ശ്രമത്തിലാണ്. നെഹ്റുകുമാറിന്റെ പേരിലെ പ്രത്യേകത അറിഞ്ഞ് ഒരുപാട് കോണ്‍ഗ്രസുകാര്‍ സുഹൃത്തുക്കളായിട്ടുണ്ടത്രെ. ഒരു കാര്യത്തില്‍ നെഹ്റു കുമാറിന് അഭിമാനമുണ്ട്, സ്വന്തം പേരില്‍.