റേപ്പ് കേസ് പ്രതികൾക്കും ഗുണ്ടകൾക്കുമാണ് ഇപ്പോൾ കേരളത്തിൽ ഡിമാൻഡെന്ന് റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ പോയ കാലത്തു ഒരു കേസിലെ പ്രതിയാകാൻ ശ്രമിച്ചെങ്കിൽ ഇപ്പോൾ ഒരു സൂപ്പർസ്റ്റാർ ആയേനെ എന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച രസകരമായ കുറിപ്പിൽ റിനി പറയുന്നു. 

'ഒരു പോക്‌സോ കേസിലെ പ്രതി  പറയുകയാണ് ഒരാഴ്ചകൊണ്ട് ഫോളോവേഴ്സ് കൂടിയെന്ന്. അത് ശരിയാണ്, ഇപ്പോൾ റേപ്പ് കേസ് പ്രതികൾക്കും ഗുണ്ടകൾക്കും ഒക്കെയാണ് കേരളത്തിൽ ഡിമാൻഡ്. ഉഴപ്പി നടന്ന കാലത്തു നാലക്ഷരം പഠിച്ചിരുന്നു എങ്കിൽ എന്നൊക്കെ പറയുന്ന പോലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ പോയ കാലത്തു ഒരു കേസിലെ പ്രതിയാകാൻ ശ്രമിച്ചെങ്കിൽ ഞാൻ ഇപ്പോൾ ഒരു സൂപ്പർസ്റ്റാർ ആയേനെ. ഇതിപ്പോൾ എനിക്ക് കിട്ടിയതോ കുറെ കക്കൂസ് എഴുത്തുകാരും അവരുടെ തെറി വിളികളും മാത്രം' - എന്നാണ് റിനി കുറിച്ചത്. 

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ നിഷ റാഫേലിന്റെ വിഡിയോക്കെതിരെയുള്ള പരോക്ഷ വിമർശനമാണ് റിനി നടത്തിയത്. പോക്സോ കേസിൽ കുറ്റാരോപിതയായ നിഷ, തനിക്ക് 14 ദിവസം കൊണ്ട്  42,000  ഫോളോവേഴ്സ് കൂടിയെന്നറിയിച്ചുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നാൽ അത് സത്യമാകുമോ എന്നും നിഷയ്ക്കെതിരെയുള്ള കേസ് കള്ളക്കേസാണെന്നുമുള്ള കമന്റുകൾക്കും റിനി മറുപടി നൽകിയിട്ടുണ്ട്. 

കുറ്റക്കാരിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പക്ഷേ ഒരു കേസ് വരുമ്പോൾ നിരപരാധി എന്നുറപ്പിക്കാതെ അവർക്ക് വേണ്ടി വാദിക്കുന്നതും അവരെ ഫോളോ ചെയ്യുന്നതും ശരിയായ കാര്യമാണോ എന്ന് റിനി ചോദിച്ചു. കേസ് സത്യമാണെങ്കിൽ അവർ എന്ത്രമതാരം വേദനിക്കുന്നുണ്ടെന്നും സത്യം അറിയുന്നതുവരെ കാത്തിരിക്കാനുള്ള മര്യദ സമൂഹം കാണിക്കണമെന്നും റിനി കമന്റിൽ പറയുന്നു.

ENGLISH SUMMARY:

Rini Ann George social media controversy highlights her viral Facebook post criticizing the rising popularity of accused individuals in Kerala. The statement has sparked widespread discussions across various digital platforms regarding social media ethics and accountability.