സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. മരണ സ്ഥലത്തു പരിചയമുള്ളവരെ  കണ്ടാൽ ചിരിക്കുന്നത് പോലെ ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്, മഹാ അപരാധം ആണ് എന്നതാണ് റിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  

നടൻ സലിം കുമാറിന്‍റെ  മരണാനന്തര ചടങ്ങുകൾക്കെത്തിയ റിനി പലരെയും നോക്കി ചിരിക്കുന്ന വിഡിയോ വൈറലായിരുന്നു. അത്തരമൊരു ചടങ്ങിലെത്തി റിനി ചിരിക്കുന്നതിനെ പലരും വിമർശിച്ചിരുന്നു. 'വളരെ ചെറുപ്പം മുതൽ താൻ ശ്രദ്ധിച്ചിക്കുന്ന ഒരു കാര്യമാണ്, വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്. മഹാ അപരാധം ആണ്. ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ' റിനി പറയുന്നു.

എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ആർക്കും കുഴപ്പമില്ല. അങ്ങനെയുള്ളവരുടെ കൂടെ നിന്ന് സെൽഫി എടുക്കലും റീൽസ് എടുക്കലും ഒക്കെ നടത്തിയാലും ആർക്കും അതൊരു പ്രശ്നമല്ല. നാടകമേ ഉലകം എന്നും റിനി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Rini Ann George has indirectly responded to social media criticisms by posting on Facebook. She pointed out how seemingly harmless actions like smiling at acquaintances at a funeral are perceived as grave offenses by some, while serious wrongdoings are ignored if the perpetrator is a good actor.