ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്ത് വായിക്കുന്നതുപോലെ ഒരു മനുഷ്യനെ വായിക്കുക. ഇതാണ് ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തിന് പിന്നില്‍. ഹ്യൂമന്‍ ലൈബ്രറി അനുഭവം സ്വന്തമാക്കാന്‍ ദൂരെയെവിടെയും പോകേണ്ടതില്ല. ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസ്.
ഈ ജീവനുള്ള പുസ്തകപ്പുരയിൽ മനുഷ്യരാണ് പുസ്തകങ്ങൾ. വായനക്കാർക്ക് അവരോടു നേരിട്ടു സംസാരിക്കാം, ചോദ്യങ്ങൾ ചോദിക്കാം, കേട്ടറിഞ്ഞതിലപ്പുറം മനസ്സിലാക്കാം.
കഴിഞ്ഞ ഹോര്‍ത്തൂസിലെ ഹ്യൂമന്‍ ലൈബ്രറിയിലെത്തിയവര്‍ക്ക് മടങ്ങിയത് മറക്കാനാവാത്ത അനുഭവങ്ങളുമായാണ്. അനുഭവം കേള്‍ക്കാന്‍ മാത്രമല്ല, പറയാനും ഹോര്‍ത്തൂസില്‍ അവസരമുണ്ട്. സ്വന്തം ജീവിതം ഏതെങ്കിലും സാമൂഹികധാരണയെ മാറ്റാന്‍ സഹായിക്കുമെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ക്കും എന്‍റെ കഥയില്‍ പുസ്തകമാകാം.
ചിലപ്പോൾ ഒരു തുറന്ന സംഭാഷണം മതി, നാം മറ്റൊരാളെ കാണുന്ന വിധം മാറാൻ; നമുക്കറിയാത്ത ജീവിതങ്ങളോടുള്ള അകലം കുറയാൻ. അറിയാം. ജീവിതം തൊട്ട് അടുത്ത്.