മനോരമ ഹോർത്തൂസ് സമാപന വേദിയെ സംഗീത സാന്ദ്രമാക്കി വിജയ് യേശുദാസും സംഘവും. ജോത്സ്യനയും, മഞ്ജരിയുമൊക്കെ ചേർന്ന് കൊച്ചിയിൽ ആവേശത്തിര വിതറി.
ഒപ്പം ചേർന്നും, കൂടെപ്പാടിയും ആരാധക കൂട്ടം. ആവേശത്തിര തീർത്ത് കാണികളും. പഴയകാല സംഗീതജ്‌രേയും സംഘം ഓർമിച്ചു. കൂടെ ഗാനഗന്ധർവൻ്റെ സിനിധ്യവും. സംഗീത സംവിധായകരായ ജോൺസൺ, രവീന്ദ്രൻ എന്നിവരുടെ പത്നിമാരുമായി യേശുദാസ് വർത്തമാനം പറഞ്ഞു. കാണികൾക്കായി വിജയ് യേശുദാസും സംഘവും പാട്ടിൻ്റെ പാലാഴി തീർത്തു. ഒടുവിൽ മനംനിറഞ്ഞ് ഹോർത്തൂസ് ആരാധകർ കൊച്ചിയിൽ നിന്ന് മടങ്ങി.