ഗ്രോസ് കളക്ഷന്‍റെ കണക്കു കേട്ട് റെയ്ഡിനെത്തുന്ന ഇൻകം ടാക്സുകാർക്ക് കാര്യം മനസിലായിയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ. ഹോർത്തൂസ് വേദിയിലെ ആകാശം തൊട്ട് മലയാള സിനിമയെന്ന സെഷനിൽ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു നിർമ്മാതാക്കളായ എം രഞ്ജിത്തും ലിസ്റ്റിൻ സ്റ്റീഫനും.
മലയാള സിനിമയെ ആകാശം തൊടാൻ അമരത്ത് പണിയെടുത്ത നിർമ്മാതാക്കളായ എം രഞ്ജിത്തും ലിസ്റ്റിൻ സ്റ്റീഫനും ഹോർത്തൂസ് വേദിയിലെത്തി അവരുടെ സിനിമാ ജീവിത വഴി ചൂണ്ടിക്കാട്ടി. പരാജയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിസ്ക് എടുത്താൽ മാത്രമേ വിജയം ഉണ്ടാവുകയുള്ളൂവെന്നും ഇരുവരും പറഞ്ഞു.
ഒരുപാട് നല്ല കഥകൾ ഉണ്ട് പുതിയ യുവാക്കൾ എത്തേണ്ടത് അനിവാര്യം. കുടുംബത്തെ സുരക്ഷിതമാക്കിയിട്ട് മാത്രം യുവാക്കൾ ഈ മേഖലയിൽ എത്തിയാൽ മതിയെന്നും നിർമ്മാതാക്കൾ അഭിമുഖത്തിൽ വ്യക്തമാക്കി.