farhan-ubaid

ചിത്രം: സോഷ്യല്‍ മീഡിയ

തന്‍റെ ക്യാമറാമാനും സുഹൃത്തുമായ ഫര്‍ഹാന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് വൈകാരിക കുറിപ്പുമായി പ്രശസ്ത യൂട്യൂബർ ഉബൈദ്. ‘നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’ എന്ന് കുറിച്ച ഉബൈദ് ഫർഹാനൊപ്പമുള്ള ഓർമ്മകളും കുറിപ്പില്‍ പങ്കുവയ്ക്കുണ്ട്. ഒന്നര വർഷത്തോളം ഫര്‍ഹാന്‍ തന്‍റെ കൂടെയുണ്ടായിരുന്നുവെന്നും തനിക്ക് അവന്‍ വെറുമൊരു കാമറമാൻ ആയിരുന്നില്ല. നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് മനസ്സിലാക്കി തന്ന ഒരാളായിരുന്നുവെന്നും ഉബൈദ് കുറിച്ചു.

ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു റാൻഡം മെസേജിലൂടെയാണ് ഫർഹാനെ പരിചയപ്പെട്ടതെന്ന് ഉബൈദ് പറയുന്നു. ‘ഒരിക്കൽ അവൻ എന്നോട് ചോദിച്ചു, 'ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?' ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു... 'വാ...'– ഉബൈദ് കുറിച്ചു. ‘അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വർഷത്തോളം എന്റെ കൂടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കൂടെ, എന്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു. അവൻ വെറുമൊരു കാമറമാൻ ആയിരുന്നില്ല. നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കി തന്ന ഒരാളായിരുന്നു’– ഉബൈദ് കുറിച്ചു.

‘ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിൽ പോലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും... 'മച്ചാ, എവിടെയാ? മച്ചാ, എവിടെയാ? അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി. ഏകദേശം രണ്ട് മാസമായി അവൻ എന്റെ കൂടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു. എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല... പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ് ’– നെഞ്ചുനീറി ഉബൈദ് പറഞ്ഞു. ഉബൈദ് പങ്കുവെച്ച കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേനേടുന്നുണ്ട്.

എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലിലാണ് ഫർഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ വാഴക്കുളം സ്വദേശിയാണ്. പുലർച്ചെ ഒരു മണിയോടെ ഫര്‍ഹാന്‍റെ പെൺ സുഹൃത്താണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം കടവന്ത്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉബൈദിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം: ‘ഫർഹാൻ... നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമിൽ വന്ന ഒരു റാന്‍ഡം മെസേജിലൂടെയാണ് ഫർഹാനെ ഞാൻ പരിചയപ്പെടുന്നത്. ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: ‘ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ? ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു... "വാ"

അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വർഷത്തോളം എന്റെ കുടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കുടെ, എന്‍റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു. എനിക്ക് അവൻ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല. എന്‍റെ നല്ലൊരു സുഹ്യത്തായിരുന്നു. സൗഹ്യദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു.

ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും... ‘മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?’ അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി. ഏകദേശം രണ്ട് മാസമായി അവൻ എന്‍റെ കുടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്‌പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു. എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല... പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.’

ENGLISH SUMMARY:

Popular Malayalam YouTuber Ubaid has penned an emotional tribute following the sudden and tragic demise of his cameraman and close friend, Farhan. Farhan was found dead by hanging on a swing at a park in Kadavanthra, Ernakulam, with police initiating a preliminary investigation into suspected suicide. Ubaid shared that Farhan had been a constant shadow in his life and travels for nearly a year and a half after connecting through an Instagram message. Remembering him as more than just a colleague, Ubaid expressed profound grief over not being able to speak to him during his final days due to personal commitments.