suicide-pune

TOPICS COVERED

നടുക്കുന്ന ഒരു ആത്മഹത്യാ വാര്‍ത്തയാണ് മഹാരാഷ്ട്ര പൂനെയില്‍ നിന്ന് വരുന്നത്. തന്‍റെ  മകനെയുമെടുത്ത് യുവതി കെട്ടിടത്തിന്‍റെ 18–ാം നിലയില്‍ നിന്ന് ചാടി. ഏക്ത ഭാംഗ്ഡെ എന്ന 33കാരിയാണ് ആറുവയസുകാരന്‍ മകന്‍ മാധവ്‍ ഭാംഗ്ഡേയ്ക്കൊപ്പം ചാടിയത്. 

ഏക്തയും മകനും ഭര്‍ത്താവ് മനോജ് ഭാംഗ്ഡെക്കൊപ്പം ഏറെ നാളായി പൂനെയില്‍ താമസിച്ച് വരികയാണ്. ഇവര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. യേര്‍വാഡയിലെ ഐടി കമ്പനിയിലാണ് മനോജ് ജോലി ചെയ്യുന്നത്. 

വെള്ളിയാഴ്ച പതിവ് പോലെ മനോജ് ജോലിക്ക് പോയി. പിന്നീട് വൈകീട്ട് ആറരയോടെ ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ എന്തോ വസ്തു നിലത്ത് വന്ന് വീഴുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് പ്രദേശം നിരീക്ഷിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഏക്തയുടെയും മാധവിന്‍റെയും മൃതശരീരം കണ്ടെത്തിയത്. 

ചെരുപ്പ് ഊരിവച്ചാണ് ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ലിഫ്റ്റില്‍ നിന്നും ഇരുവരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.  എന്തിനായിരുന്നു ആത്മഹത്യ എന്നതില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Pune suicide news features a tragic incident where a 33-year-old woman and her six-year-old son jumped from the 18th floor of a residential building. Police are currently investigating the motives behind the deaths of Ekta Bhangde and her son Madhav in Yerwada.