കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ കോഴിക്കോട്ട് വിറ്റ KG 501790 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷത്തിന് അര്‍ഹമായത് KB 845961 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. കോട്ടയത്താണ് ടിക്കറ്റ് വിറ്റത്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KM 364503 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. കോട്ടയത്ത് തന്നെയാണ് ഈ ടിക്കറ്റും വിറ്റത്.
നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും. ആകെ 23.28 കോടി രൂപയാണ് കാരുണ്യ ലോട്ടറിയില്‍ സമ്മാനമായി നല്‍കുന്നത്. വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം.
Kerala Karunya Lottery Results Today:
latest updates on the Kerala state lottery results, including the winning numbers for the Karunya weekly draw. Stay informed about the 1 crore first prize and other major prize distributions announced today