Bhadra Keerthi
  • എംഎസ്‍സിക്ക് പഠിക്കുന്ന സമയത്തായിരുന്നു ഭദ്രകീര്‍ത്തി ഉടന്‍ പണത്തിലെത്തുന്നത്.

ചേരാനെല്ലൂരില്‍ 17 കാരനോടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണനു നീതി തേടിയുള്ള സമരത്തിനു മുന്നില്‍ മക്കള്‍ തന്നെയാണ്. അതില്‍ മകള്‍ ഭദ്രകീര്‍ത്തിയുടെ ഇടപെടലുകള്‍ നിര്‍ണായകമായി. അച്ഛനെ സഹായിക്കണമെന്ന സ്വപ്നവുമായി ജോലിക്കു കയറി രണ്ടു മാസത്തിനിപ്പുറം അച്ഛനെ നഷ്ടപ്പെട്ട വേദനയിലാണ് ഭദ്രകീര്‍ത്തി നീതിക്കായി ശബ്ദമുയര്‍ത്തുന്നത്. രണ്ടു വര്‍ഷം മുന്‍പ് മഴവില്‍ മനോരമയുടെ 'ഉടന്‍ പണം' എന്ന ഗെയിം ഷോയില്‍ മത്സരാര്‍ഥിയായി ഭദ്രകീര്‍ത്തി പങ്കെടുത്തിരുന്നു. അന്ന് തന്‍റെ സ്വപ്നങ്ങളെ പറ്റി ഭദ്ര സംസാരിച്ചിരുന്നു. 

Also Read: നീതി അകലെ; എഴുന്നേറ്റ് നില്‍ക്കാവുന്ന കാലത്തോളം പോരാടും; ഭദ്രകീര്‍ത്തി

എംഎസ്‍സിക്ക് പഠിക്കുന്ന സമയത്തായിരുന്നു ഭദ്രകീര്‍ത്തി ഉടന്‍ പണത്തിലെത്തുന്നത്. തനിക്ക് പഠിച്ച് പിച്ച്ഡിയെടുക്കണം എന്നും ഡോ. ആര്‍.ജെ ഭദ്രകീര്‍ത്തി ' ആകണമെന്നും അന്ന് പറഞ്ഞിരുന്നു. തന്‍റെ പേരില്‍ മാത്രമല്ല കൗതുകമെന്നും അച്ഛന്‍ മൂന്നു മക്കള്‍ക്കിട്ടതും വെറൈറ്റി പേരുകളാണെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. ആര്‍ജെ ഭരത് ശങ്കര്‍ എന്നാണ് ചേട്ടന്‍റെ പേര്. അനിയന്‍ ആര്‍ജെ ഭാഗ്യദര്‍ശന്‍ ശക്തി. 

വാഹനാപകടത്തില്‍ മരണപ്പെട്ട ജയബാലകൃഷ്ണന്‍റെ തട്ടുകടയെ പറ്റിയും ഭദ്രകീര്‍ത്തി വിഡിയോയില്‍ പറയുന്നുണ്ട്. 'അച്ഛന് സൗത്ത് ചിറ്റൂരില്‍ തട്ടുകടയാണ്. ദോശക്കട, ബാലേട്ടന്‍ ദോശക്കട എന്നു പറഞ്ഞാല്‍ അറിയും. കുട്ടിദോശ, ഓംലെറ്റ് എല്ലാം കിട്ടും' എന്നിങ്ങനെയായിരുന്നു ഭദ്രകീര്‍ത്തിയുടെ വാക്കുകള്‍. എറണാകുളത്തും വരാപ്പുഴയിലും ഹോട്ടലുണ്ടായിരുന്നുവെന്നും അമ്മ ഈ ഹോട്ടലുകള്‍ നോക്കിയിരുന്നപ്പോള്‍ സഹായിക്കാന്‍ താന്‍ പോയിരുന്നുവെന്നും ഭദ്രകീര്‍ത്തി പറയുന്നു. തട്ടുകട വൈകീട്ട് ആറു മുതല്‍ 12 വരെയാണെന്നും രാത്രിയായത് കൊണ്ടു സഹായിക്കാന്‍ പോകാന്‍ സാധിക്കാറില്ലെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. 

Also Read: പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ്

ഒക്ടോബര്‍ 25 നു പുലർച്ചെ മൂന്ന് മണിയോടെയാണ് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ആഡംബര കാര്‍ ജയബാലകൃഷ്ണനെ പിന്നിൽനിന്നും ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. പിന്നാലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് കുടുംബം നടത്തിയ സമരങ്ങളില്‍ ഭദ്രകീര്‍ത്തിയും കുടുംബാംഗങ്ങളും മുന്നിലുണ്ടായിരുന്നു. 

ENGLISH SUMMARY:

The children of Jayabalakrishnan, who tragically lost his life in Cheranallur after a luxury car driven by a 17-year-old struck his scooter, are leading the fight for justice. His daughter, Bhadra Keerthi, has been at the forefront of the protests highlighting initial police lapses in the investigation. Bhadra, who had previously appeared on Mazhavil Manorama's game show 'Udan Panam,' had shared her dreams of pursuing a PhD and fondly spoke of her father's famous local eatery, 'Balettan Doshakada.' The fatal crash occurred around 3:00 AM on October 25 as Jayabalakrishnan was returning home on his scooter after closing his eatery.